മോദി സര്‍ക്കാരിന് കേരളത്തോട് തീര്‍ത്താല്‍ തീരാത്ത പക: എം സ്വരാജ്

മോദി സര്‍ക്കാരിന് കേരളത്തോട് തീര്‍ത്താല്‍ തീരാത്ത പകയെന്ന് എം സ്വരാജ്. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയതയ്ക്ക് ചൂട്ടുപിടിക്കാന്‍ മലയാളികളെ കിട്ടാത്തതാണ് കാരണമെന്നും എം സ്വരാജ് പറഞ്ഞു. കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന പൊതുസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ്.

ALSO READ:നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാനുള്ള നീക്കവുമായി ബിജെപി

സവിശേഷകരമായ സേവനം ചെയ്യുന്ന റിസോഴ്സ് അധ്യാപകര്‍ സര്‍ക്കാരിന്റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണെന്നും എം സ്വരാജ് പറഞ്ഞു. കേന്ദ്രം കേരളത്തിന് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും
ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവുന്നില്ല.

കൊല്ലം ചിന്നക്കടയില്‍ നടന്ന പ്രകടനത്തില്‍ പതിമൂന്ന് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും കൊല്ലത്തെ മുഴുവന്‍ അംഗങ്ങളും അണിചേര്‍ന്നു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ സുനിത അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി കെ കെ വിനോദന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എക്സ് ഏണസ്റ്റ്, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി സജിന്‍കുമാര്‍ ജാഥാക്യാപ്റ്റനായ പതാകജാഥ രക്തസാക്ഷി അജയപ്രസാദിന്റെ സ്മൃതികുടീരത്തില്‍ നിന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍കോടി ഉദ്ഘാടനം ചെയ്തു.

ALSO READ:പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുക: വി ശിവദാസന്‍ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News