മാംസാഹാരം കഴിക്കുന്നതിലും വെറുപ്പ്..; പ്രതിപക്ഷ നേതാക്കൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി മോദി

പ്രതിപക്ഷ നേതാക്കള്‍ മാംസാഹാരം കഴിക്കുന്ന വിഡിയോകളും പ്രചരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം. കശ്മീരിലെ ഉധംപുര്‍ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ഗാന്ധിയും തേജസ്വി യാദവും ശ്രാവണ മാസത്തില്‍ മാംസാഹാരം കഴിച്ച് ആളുകളെ പരിഹസിച്ചുവെന്ന് പ്രസംഗിച്ചത്. ഇന്ത്യ സഖ്യ നേതാക്കള്‍ മുഗള്‍ ചിന്താഗതിക്കാരാണെന്ന ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു മോദിയുടെ വിദ്വേഷ പരാമര്‍ശം.

Also Read: ബോംബ് നിർമാണ കേസിലെ വ്യാജ പ്രചാരണം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ മാനനഷ്ടത്തിന് പരാതി

ബീഫ് കഴിക്കുന്നത് തെറ്റാണെന്ന് പ്രചരിപ്പിക്കുന്ന ബിജെപിയും നരേന്ദ്രമോദിയും ആട്ടിറച്ചിയും മാംസാഹാരങ്ങളും ബോധപൂര്‍വ്വം തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ്. ഇന്ത്യ സഖ്യ നേതാക്കള്‍ ശ്രാവണ മാസത്തില്‍ മാംസാഹാരം കഴിച്ചുവെന്നും വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത് ജനങ്ങളെ പരിഹസിച്ചുവെന്നുമാണ് നരേന്ദ്രമോദിയുടെ പ്രസംഗം. കശ്മീരിലെ ഉധംപുര്‍ റാലിയില്‍ സംസാരിക്കുമ്പോളായിരുന്നു മോദിയുടെ വിദ്വേഷ പ്രസംഗം. കഴിഞ്ഞ സെപ്റ്റംബറില്‍ ലാലു പ്രസാദ് യാദവിന്റെ വസതിയില്‍ രാഹുല്‍ ഗാന്ധി ചമ്പാരന്‍ ആട്ടിറച്ചി പാചകം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വര്‍ഗ്ഗീയനേട്ടം ലക്ഷ്യമിട്ട് മോദിയുടെ പ്രസംഗം. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നോണ്‍ വെജ് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും മോദി പരാമര്‍ശിച്ചു. ഇത് ഹൈന്ദവരെ ആക്ഷേപിക്കുന്നതും പ്രതിപക്ഷ നേതാക്കളുടെ മുഗള്‍ ചിന്താഗതിയുടെ ഉദാഹരണം ആണെന്നുമാണ് മോദിയുടെ വിദ്വേഷ പരാമര്‍ശം.

Also Read: ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി: മന്ത്രി വീണാ ജോർജ്

ഇലക്ടറല്‍ ബോണ്ടും സിഎഎയും വിലക്കയറ്റവും തൊഴിലില്ലായ്മയുമെല്ലാം ബിജെപിയെ വലിയ പ്രതിരോധത്തിലാക്കി കഴിഞ്ഞു. അയോധ്യാ രാമക്ഷേത്രം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നില്ലെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ട്. സിഖ് വിരുദ്ധ കലാപവും കച്ചിത്തീവും നെഹ്‌റുവിന്റെ ഭരണകാലവുമാണ് പത്ത് വര്‍ഷം രാജ്യം ഭരിച്ച മോദിയുടെ പ്രചരണ വിഷയങ്ങള്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് പകരം ബീഫും ആട്ടിറച്ചിയും മാംസാഹാരവും ഉയര്‍ത്തി പ്രതിപക്ഷത്തിനെതിരെ വര്‍ഗീയതയും മതവൈകാരികതയും ആയുധമാക്കുകയാണ് നരേന്ദ്രമോദിയും ബിജെപിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News