പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയേക്കും. രാജസ്ഥാനിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ മോദിക്കെതിരെ പ്രതിഷേധമുയർന്നതിനു പിന്നാലെ സിപിഐഎം അടക്കമുള്ള പാർട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സമ്മർദ്ദത്തെ തുടർന്ന് കമ്മീഷൻ പാർട്ടി അധ്യക്ഷനോട് സംഭവത്തിൽ വിശദീകരണം ചോദിക്കുകയായിരുന്നു.
Also Read; അശ്ലീല വീഡിയോക്ക് പിന്നാലെ പീഡന പരാതിയും; എച് ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വലിനെതിരെ കേസെടുത്ത് പൊലീസ്
നാളെ 11 മണിക്ക് മുൻപേ വിശദീകരണം നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കവും എഴുതി നൽകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നോട്ടീസിനു പിന്നാലെയും മോദി വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പ്രചാരണ റാലികളിൽ വിദ്വേഷ പരാമർശം ആവർത്തിച്ചിരുന്നു. അതേ സമയം ബിജെപി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിയോടും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ചോദിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here