‘മോദിപ്രഭാവം നഷ്ടമായി, നുണകൾ കേട്ട് ജനങ്ങൾ മടുത്തു’: രമേശ് ചെന്നിത്തല

മോദിപ്രഭാവം നഷ്ടമായെന്നും നിരന്തരം നുണകൾ കേട്ട് ജനങ്ങൾ മടുത്തെന്നും രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ വാഗ്ദാനങ്ങൾ മാത്രം നൽകി വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കുമെന്ന് രമേശ് ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു. ജനവികാരം മഹാ വികാസ് അഘാഡി സഖ്യത്തിന് അനുകൂലമാണെന്നും മഹാരാഷ്ട്രയുടെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മഹായുതി സഖ്യം കോടികളാണ് ചിലവിടുന്നതെന്നും ഇതെല്ലം അഴിമതിയിലൂടെ നേടിയതാണെന്നും ചെന്നിത്തല ആരോപിച്ചു. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമം ബി.ജെ.പി. തുടരുകയാണെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

Also read:കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന സംശയിക്കുന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

അതേസമയം, കഴിഞ്ഞ ദിവസം മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികളിൽ ജനപങ്കാളിത്തം കുറവായിരുന്നുവെന്ന് ഒഴിഞ്ഞ കസേരകളുടെ വീഡിയോ ഉയർത്തിക്കാട്ടി ചെന്നിത്തല പറഞ്ഞു. മോദിപ്രഭാവം ഇല്ലാതാവുകയാണെന്നും നുണകൾ കേട്ട് ജനങ്ങൾ മടുത്തെന്നും ചെന്നിത്തല വ്യക്തമാക്കി. മഹായുതി സഖ്യത്തിൽ ആഭ്യന്തരകലഹം രൂക്ഷമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണെന്നും കാലങ്ങളായി വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മോദി സർക്കാരിൽ ജനങ്ങൾ അസ്വസ്ഥരാണെന്നും ഇതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News