ബേട്ടി ബച്ചാവോ ബേട്ടി പഠാവോ വെറും കള്ളം, പെൺകുട്ടികൾക്കായി മോദി ഒന്നും ചെയ്യുന്നില്ല; വിനേഷ് ഫോഗട്ട്

Vinesh Phogat

ബിജെപി ഉദ്ഘോഷിക്കുന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ വെറും പൊള്ളയായ കള്ളമാണെന്ന് വിനേഷ് ഫോഗട്ട്. പെൺകുട്ടികൾക്കായി മോദി ഒന്നും ചെയ്യുന്നില്ല. പെൺകുട്ടികൾക്കെതിരായ ആക്രമണങ്ങളിൽ നിസം​ഗമായ നിലപാടുകളാണ് ബിജെപി സർക്കാരുകളുടേത്. അതിന്റെ ഉദാഹരണമാണ് രോഷ്നി ജെയ്സ്വാൾ.

രോഷ്നിക്കെതിരായ അക്രമത്തിൽ യോഗി സർക്കാർ നിശബ്ദത പാലിക്കുകയാണ്. സോഷ്യൽ മീഡിയയിലടക്കം രോഷ്നിക്കെതിരെ ശക്തമായ ആക്രമണം ഉണ്ടായി. എന്നാൽ പ്രതിയെ സംരക്ഷിക്കുന്ന നടപടികളാണ് യോ​ഗി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സാധാരണക്കാർക്കെതിരെ ബുൾഡോസർ, എൻകൗണ്ടർ നീതി നടപ്പിലാക്കാൻ മാത്രമേ യോ​ഗിക്ക് അറിയുകയുള്ളൂ എന്നും വിനേഷ് ഫോ​ഗട്ട് വിമർശിച്ചു.

Also Read: പ്രതിപക്ഷ നേതാവ് ഉപജാപങ്ങളുടെ രാജകുമാരൻ; സതീശൻ- ഷാഫി കൂട്ടുകെട്ട് ബിജെപിക്ക് വേണ്ടിയാണെന്നും മന്ത്രി എംബി രാജേഷ്

രാജ്യത്തെ പെൺകുട്ടികൾക്കായി താൻ നിലകൊള്ളുമെന്നും അവർക്കായി പ്രവർത്തിക്കുമെന്നും വിനേഷ് ഫോ​ഗട്ട് പറഞ്ഞു. ബിജെപി നേതാവിന്റെ ബലാത്സം​ഗഭീഷണിക്കെതിരെ പ്രതികരിച്ചു എന്നതാണ് രോഷ്നി ചെയ്ത കുറ്റം.

Also Read: വിസി നിയമനം; ഗവർണറുടെ ചില തീരുമാനങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്: മന്ത്രി ആർ ബിന്ദു

പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി വയനാട്ടിലേക്ക് വിനേഷ് ഫോഗട്ട് എത്തും തീയതി കൃത്യമായി അറിയിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News