‘മോദി പറയുന്നത് പച്ചക്കള്ളം; കർഷകസമ്പാദ്യമല്ല, ആത്മഹത്യകളാണ് കൂടിയത്’: ശരദ് പവാർ

രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനം മോദി ഗ്യാരന്റി എന്ന പേരിൽ നടത്തുന്ന പൊള്ളവാക്കാണെന്ന് എൻ സി പി സ്ഥാപക നേതാവ് ശരദ് പവാർ പറഞ്ഞു. ബി.ജെ.പി. ഭരണത്തിൽ കർഷക ആത്മഹത്യകൾ ഇരട്ടിയായെന്നും പവാർ കുറ്റപ്പെടുത്തി.

Also read:ബിഹാറില്‍ കനത്ത മഴ; നിയമസഭയില്‍ വെള്ളം കയറി, മന്ത്രിമാരുടെ വസതിയിലും വെള്ളക്കെട്ട്

സോളാപുർ ജില്ലയിൽ സംഘടിപ്പിച്ച റാലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുതിർന്ന നേതാവ്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ലെന്നും കടക്കെണിയിലാണെന്നും പവാർ അവകാശപ്പെട്ടു. സംസ്ഥാനത്തെ സർക്കാരിനെ മാറ്റുകയും കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണം സ്ഥാപിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പവാർ ചൂണ്ടിക്കാട്ടി.

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനോ യുവജനതക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കേന്ദ്ര സംസ്ഥാന ബി.ജെ.പി സർക്കാരുകൾ അധികാരം ഉപയോഗിച്ചിട്ടില്ലെന്നും രാജ്യത്ത് വർധിച്ചു വരുന്ന തൊഴിലില്ലായ്മ വലിയ വെല്ലുവിളിയാണെന്നും പവാർ ഓർമ്മപ്പെടുത്തി. ഭരണമാറ്റം അനിവാര്യമാണെന്നും മുൻ കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.

Also read:പാരീസ് ഒളിംപിക്‌സില്‍ അമേരിക്ക ഓവറോള്‍ ചാമ്പ്യന്മാര്‍; രണ്ടാം സ്ഥാനം ചൈനയ്ക്ക്

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ എന്ന മുദ്രാവാക്യവുമായി മുറവിളി കൂട്ടിയ ബി.ജെ.പി.ക്ക് 300 സീറ്റുകൾപോലും നേടാൻ കഴിഞ്ഞില്ലെന്നും ശരദ് പവാർ പറഞ്ഞു. അതേസമയം, ഉള്ളികയറ്റുമതി നിരോധിച്ച കേന്ദ്ര നടപടിയിൽ കർഷകരോട് മാപ്പു ചോദിച്ച് അജിത് പവാർ രംഗത്തെത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.വി.എ. സഖ്യത്തോട് മഹായുതിസഖ്യം തോൽക്കാനുണ്ടായ കാരണങ്ങളിലൊന്ന് കർഷക രോഷമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിന്റെ ഉള്ളികയറ്റുമതി നിരോധന തീരുമാനം കർഷകരെ ശരിക്കും വലച്ചിട്ടുണ്ടെന്നും അജിത് പവാർ പറഞ്ഞു. കേന്ദ്ര നടപടി മഹായുതിസഖ്യത്തിന് വലിയ തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചെന്നും വലിയൊരു തെറ്റാണ് ചെയ്തതെന്നും കർഷകരോട് മാപ്പുചോദിച്ച് കൊണ്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News