രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചിന് കൊച്ചിയിലെത്തും. ഈ സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ കടുത്ത ഗതാഗത നിയന്ത്രണമാണ് എര്‍പ്പെടുക. ഹൈക്കോടതി, എംജി റോഡ് രാജാജി ജങ്ഷൻ, കലൂർ, കടവന്ത്ര, തേവര – മട്ടുമ്മൽ ജങ്ഷൻ, തേവര ഫെറി, ബിഒടി ഈസ്റ്റ്, സിഐഎഫ്‌ടി ജങ്ഷൻ, എന്നീ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടും. സിറ്റിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. ഹോസ്പിറ്റല്‍ റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. നാളത്തെ ഗതാഗത നിയന്ത്രണം പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചവരെയാണ്.
ALSO READ: ഐ.ഐ.ഐ.സിയിൽ ടെക്നീഷ്യൻ പ്രോഗ്രാം; വിവിധ കോഴ്സുകൾക്ക് അപേക്ഷക ക്ഷണിച്ചു
അതേസമയം വൈകിട്ട് 5മണിയോടെ കൊച്ചി നേവൽ ബേസിൽ എത്തുന്ന പ്രധാന മന്ത്രി വൈകിട്ട് ആറ് മണിക്ക് കൊച്ചി മഹാരാജാസ് കോളേജ് പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.റോഡ് ഷോ നടക്കുന്നതിനാൽ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്ത ദിവസം രാവിലെ ഗുരുവായൂരിൽ ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയെത്തുന്ന പ്രധാന മന്ത്രി കൊച്ചിൻ ഷിപ് യാർഡിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹികളുടെ സംഗമത്തിലും പങ്കെടുത്ത ശേഷമാകും പ്രധാനമന്ത്രി മടങ്ങുക.
ALSO READ: ഗയ്‍സ് ഭാവി അമ്മായിയമ്മ വൻ സീനാണ്, നമ്മൾ ഒളിച്ചോടുന്നു; യുവതിയുടെ പോസ്റ്റ് വൈറൽ
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നാളെ ഗുരുവായൂരിൽ എത്തുന്നതിന്റെ പേരിൽ ഇന്നു മുതൽ തന്നെ ക്ഷേത്രത്തിൽ നിയന്ത്രണം തുടങ്ങി. ഇന്നു രാവിലെ ക്ഷേത്ര ദർശനത്തിനായി ആരെയും പ്രവേശിപ്പിച്ചിട്ടില്ല. നടപന്തലിൽ പോലും പ്രവേശനം നൽകാതെ ക്ഷേത്രത്തിലേക്കുള്ള കവാടങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here