പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ക്രമാതീതമായി ഉയര്‍ന്നുവരികയാണെന്നും ‘മോഡി മേഡ്’ സാമ്പത്തിക പ്രതിസന്ധി നിയന്ത്രണാതീതമായി തുടരുകയാണെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു. രണ്ടുവര്‍ഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി ലിമിറ്റഡിന്റെ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്.
ALSO READ: ഇനി ദിവസം മുഴുവന്‍ എനര്‍ജറ്റിക്കായി ഇരിക്കാം! ഈ പാനീയങ്ങള്‍ പരീക്ഷിച്ച് നോക്കൂ…
ഇന്ത്യയുടെ വളരുന്ന ‘മോദി മേഡ്’ സാമ്പത്തിക പ്രതിസന്ധി നിയന്ത്രണാതീതമായി തുടരുകയാണ്. സിഎംഐഇ ഡാറ്റ വ്യക്തമാക്കുന്നത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 10 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെയുണ്ടായ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കു കൂടിയാണിത്. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10.8 ശതമാനമാണ് എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചത്.
ALSO READ: കൈക്കൂലി വാങ്ങുന്നതിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ഒക്ടോബറില്‍ മാത്രം ഒരു കോടിയോളം പേരാണ് ജോലിക്കായി പരിശ്രമിക്കുന്നത്. അതില്‍ ലക്ഷകണക്കിന് പേര്‍ ഇപ്പോഴും തൊഴില്‍രഹിതരാണ്. നൂറോളം എന്‍ജിനീയര്‍മാര്‍ പീയൂണ്‍ തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കുന്നതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്‍ഫോസിസും വിപ്രോയും ഇത്തവണ കോളേജുകളില്‍ നിന്നും റിക്രൂട്ട്‌മെന്റ് നടത്തില്ലെന്നു പറഞ്ഞു കഴി്ഞ്ഞു. ഭൂരിഭാഗവും ഇന്ത്യക്കാര്‍, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള യുവതലമുറ മോദി മേഡ് സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
ALSO READ:കൈക്കൂലിയായി ലക്ഷങ്ങള്‍; രാജസ്ഥാനില്‍ ഇഡി ഉദ്യോഗസ്ഥര്‍ പിടിയില്‍
മോദി പ്രധാനമന്ത്രിയായി തുടരുന്നതിനിടയില്‍ തൊഴിലില്ലായ്മ റെക്കോര്‍ഡ് നിലയിലാണ്. അതിനാല്‍ ഇത് മറച്ചു വയ്ക്കാന്‍ ഏത് പരിധിവരെയും കേന്ദ്ര സര്‍ക്കാര്‍ പോകും. പക്ഷേ ഇന്ത്യയുടെ യുവതലമുറയ്ക്ക് സത്യമറിയാം. പ്രധാനമന്ത്രി റിട്ടയര്‍ ചെയ്യാന്‍ സമയമായെന്നും ജയറാം രമേശ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here