രാജ്യം നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ ധ്യാന നിരതനാകാൻ വെമ്പുന്ന ഒരു പ്രധാനമന്ത്രിയാണ് നമ്മുടെ രാജ്യത്തുള്ളത് എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. അതുകൊണ്ട് തന്നെ മോദിയുടെ കന്യാകുമാരിയിലെ ധ്യാനത്തിന് എതിരെ സോഷ്യൽ മീഡിയകളിൽ വരുന്ന ചർച്ചകളെ വെറുതെ തള്ളിക്കളയേണ്ടതില്ല. മണിപ്പൂരിൽ കലാപങ്ങൾ നിരന്തരമായി അരങ്ങേറിയിട്ടും അത് പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാത്ത പ്രധാനമന്ത്രിയാണ് ഒരു സംഘം ക്യാമറാമാൻമാരെയും മറ്റും കൊണ്ട് കന്യാകുമാരിയിൽ വന്നിറങ്ങിയിരിക്കുന്നത്.
വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കുന്നതിന്റെ വീഡിയോ പുദേശീയ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിരുന്നു. 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒമ്പത് ക്യാമറ ആംഗിളാണ് ഉള്ളത്. സിനിമാ സ്റ്റൈലിൽ തന്നെ ഷൂട്ട് ചെയ്തിട്ടുള്ള ഈ വിഷ്വലുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂൺ ഒന്നിന് വൈകുന്നേരം വരെയാണ് പ്രധാനമന്ത്രിയുടെ ധ്യാനം. ഇത് പ്രമാണിച്ച് കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന സമീപവാസികളെ ബുദ്ധിമുട്ടിക്കാൻ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
കാഷായ വേഷത്തിൽ കയ്യിൽ ജപമാലയും പിടിച്ചാണ് വീഡിയോയിൽ ഒരു തികഞ്ഞ നടനെ പോലെ മോദി ഇരുന്ന് ധ്യാനിക്കുനത്. മികച്ച നടൻ, ധ്യാനം ധേയം നരസിംഹം, ധ്യാനം ചെയ്‌താൽ മോക്ഷം കിട്ടുമോ, പി ആർ ടീമിനോട് ഒരു സിനിമ പിടിക്കാൻ പറയ് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here