ദുരന്തമുഖത്തെ പിടിച്ചുപറിക്ക് ചമ്പല്‍ കൊള്ളക്കാര്‍ പോലും മടിക്കും; കേന്ദ്രം ഭരിക്കുന്നവര്‍ക്ക് അത്ര പോലും കണ്ണില്‍ ചോരയില്ലെന്നും ഡോ. തോമസ് ഐസക്

thomas-isaac-wayanad-neglecting

ദുരന്തമുഖത്തെ പിടിച്ചുപറിയ്ക്ക് ചമ്പല്‍ക്കൊള്ളക്കാര്‍ പോലും മടിക്കുമെന്നും ദൗര്‍ഭാഗ്യവശാല്‍ അവരെക്കാള്‍ കണ്ണില്‍ച്ചോരയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ കണ്ണില്‍ച്ചോരയില്ലായ്മ തുടരുന്നു. വയനാട് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് വന്ന ഹെലിക്കോപ്റ്ററുകളുടെ എയര്‍ബില്‍ കേരളത്തിന്റെ ദുരന്തനിവാരണ നിധിയില്‍ നിന്ന് കേന്ദ്രം ഈടാക്കി. 153.47 കോടി രൂപയാണ് തിരിച്ചുപിടിച്ചത്. വയനാട് ദുരന്തബാധിതരെ പുനരധിവസിക്കാന്‍ കേന്ദ്ര സഹായത്തിനു വേണ്ടി കേരളം യാചിച്ചു നില്‍ക്കുമ്പോഴാണ് ഈ തുക പിടിച്ചുപറിച്ചതെന്നും അദ്ദേഹം കുറിച്ചു.

2018ലെ പ്രളയകാലത്തും നാം ഈ നീതിനിഷേധത്തിന് ഇരയായിരുന്നു. അന്ന് ദുരന്തബാധിതര്‍ക്ക് സൗജന്യമായി വിതരണം ചെയ്ത 89,540 മെട്രിക് ടണ്‍ റേഷനരിയുടെ പണം ഇതുപോലെ കേന്ദ്രം കവര്‍ന്നിരുന്നു. 202 കോടി രൂപയാണ് നാം കൊടുക്കേണ്ടി വന്നത്. പ്രളയബാധിതര്‍ക്ക് സൗജന്യമായാണ് അരി വിതരണം ചെയ്തതെന്നും സംസ്ഥാനത്തോട് ദയ കാണിക്കണമെന്നും സംസ്ഥാനം തുടര്‍ച്ചയായി കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. പക്ഷേ, വഴങ്ങിയില്ല. ഈ അഭ്യര്‍ഥന ഉന്നയിച്ച് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയ്ക്ക് പലവട്ടം കത്തെഴുതി. കഠിനഹൃദയരുടെ കരളലിഞ്ഞതേയില്ല. പണം അടച്ചില്ലെങ്കില്‍ കേന്ദ്ര ഭക്ഷ്യ സബ്‌സിഡിയില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അന്ത്യശാസനം മുഴക്കിയതോടെ മുഴുവന്‍ തുകയും കേരളം നല്‍കേണ്ടി വന്നു.

Read Also: വയനാട് ദുരന്തം; രക്ഷാ പ്രവർത്തനത്തിന് എത്തിയതിന്റെ തുകയും കേന്ദ്രം പിടിച്ചു വാങ്ങി

അന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലിക്കോപ്റ്ററിന്റെയും വ്യോമസേനാവിമാനങ്ങളുടെയും എയര്‍ബില്‍ കേരളത്തെക്കൊണ്ട് കൊടുപ്പിച്ചു. രണ്ടിനുംകൂടി 59 കോടിയാണ് നമ്മുടെ കൈയില്‍നിന്ന് പിടിച്ചുപറിച്ചത്. ഇപ്പോഴിതാ, 153.47 കോടിയും. ദുരന്തം അതിജീവിക്കാന്‍ ഒരു പണം അധികം തരാന്‍ തയ്യാറല്ല. അതിനു പുറമെയാണ് കേന്ദ്രമന്ത്രിമാരടക്കം രംഗത്തിറങ്ങി കേരളത്തിനെതിരെ നടത്തുന്ന വിദ്വേഷപ്രചരണം. എന്നിട്ട് കണ്ണില്‍ച്ചോരയില്ലാത്ത പിടിച്ചു പറിയും. ഈ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തില്‍ ഇരമ്പുകയാണ്. നീതിനിഷേധത്തിന്റെ ഈ ഉരുള്‍പൊട്ടലിനെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും അതിജീവിക്കുകയും വേണമെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News