ഇന്ത്യൻ യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റ്, എംബാപ്പയെ പുകഴ്ത്തി മോദി

ഫ്രഞ്ച് ഫുട്ബോൾ താരം കിലിയന്‍ എംബാപ്പ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെയും ഇഷ്ടതാരമാണ്. എംബാപ്പെ ഇന്ത്യൻ യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റാണെന്നും , ഫ്രാൻസുകാരേക്കാൾ കൂടുതൽ ഇന്ത്യക്കാർക്കിടയിൽ എംബാപ്പെ അറിയപ്പെടുന്നുണ്ടെന്നും പാരിസിലെ സിൻ മ്യുസിക്കേലിൽ നടന്ന പൊതുസമ്മേളനത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി വെള്ളിയാഴ്ച മോദി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധമേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുന്നതടക്കം ചർച്ചയാകും.വെള്ളിയാഴ്ച നടക്കുന്ന ഫ്രാൻസിന്റെ ദേശീയദിനാഘോഷത്തിൽ മോദിയാണ് മുഖ്യാതിഥി. കര, വ്യോമ, നാവിക സേനകളിൽനിന്നായുള്ള ഇന്ത്യയുടെ 269 അംഗ സൈനികയൂണിറ്റ് ദേശീയദിനപരേഡിൽ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് യുദ്ധവിമാനങ്ങൾക്കൊപ്പം ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് റഫാൽ യുദ്ധവിമാനങ്ങളും ആകാശത്ത് അണിനിരക്കും.മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സാങ്കേതികവിദ്യയായ ഏകീകൃത പേമെന്റ് ഇന്റർഫേസ് ഫ്രാൻസിലും അവതരിപ്പിക്കും.വെള്ളിയാഴ്ച മടക്കയാത്രയിൽ മോദി യു. എ.ഇ.യും സന്ദർശിക്കുന്നുണ്ട്.

Also Read: രാജസ്ഥാനിൽ പെൺകുട്ടിയെ ആസിഡ് മുഖത്തൊഴിച്ച ശേഷം പീഡിപ്പിച്ചുകൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News