സനാതന ധർമ പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; തക്കതായ മറുപടി നൽകണം

ഡി.എം.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാമർശത്തിന് തക്കതായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് നിർദേശിച്ചു. ജി20 സമ്മേളനത്തിന് മുന്നോടിയായി  ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാനന്ത്രിയുടെ നിർദേശം.

also read; ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം പുതു തലമുറയ്ക്ക് പ്രയോജനകരമായി മാറ്റും; മുഖ്യമന്ത്രി

പഴയകാല കാര്യങ്ങൾ ഉന്നയിച്ച് ധ്രുവീകരണത്തിന്റെ തലത്തിലേയ്ക്ക് കൊണ്ടുപോകരുതെന്നും നിർദേശമുണ്ട്.അതേ സമയം രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റുന്നു എന്നതരത്തിലുള്ള റിപ്പോർട്ടുകളിൽ ഉത്തരവാദിത്തപ്പെട്ടവർ മാത്രമേ പ്രതികരണം നടത്താവുവെന്നും പ്രധാനമന്ത്രി നിർദേശിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ചരിത്രത്തിലേക്ക് പോകാതെ ഭരണഘടനയിലെ വസ്തുതകളിൽ ഉറച്ചുള്ള പ്രതികരണം മതിയെന്നും മോദി നിർദേശിച്ചിട്ടുണ്ട്.

also read; കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണം; പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News