‘എളിമയും സമർപ്പണ ബോധവുമുള്ള നേതാവ്’; ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവാണ് ഉമ്മൻചാണ്ടിയെന്നും കേരളത്തിന്റെ പുരോഗതിക്കായി അദ്ദേഹം ജീവിതം മാറ്റിവെച്ചുവെന്നും മോദി പറഞ്ഞു.

ALSO READ: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

എളിമയും സമർപ്പണ ബോധവുമുള്ള നേതാവായിരുന്നു ഉമ്മൻ‌ചാണ്ടി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവ് കൂടിയായിരുന്നുവെന്നും കേരളത്തിന്റെ പുരോഗതിക്കായി അദ്ദേഹം ജീവിതം മാറ്റിവെച്ചുവെന്നും മോദി കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടിയുമായുള്ള വ്യക്തിബന്ധം കൂടി മോദി ഓർമിച്ചെടുത്തു. ഒരേകാലത്ത് കേരളത്തിന്റെയും ഗുജറാത്തിന്റെയും മുഖ്യമന്ത്രിമാരായിരുന്നത് ഓർമ്മിച്ച പ്രധാനമന്ത്രി
തന്റെ ഓർമ്മകൾ ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമെന്നും കൂട്ടിച്ചേർത്തു.

ALSO READ: ഉമ്മൻചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം; എം.വി ഗോവിന്ദൻമാസ്റ്റർ

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടു കൂടി ബാംഗ്ലൂരിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് ജഗതിയിലുള്ള സ്വവസതിയിലേക്ക് കൊണ്ട് പോകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അറിയിച്ചു. ആദ്യം ദർബാർ ഹാളിലെ പൊതു ദർശനത്തിനു ശേഷം സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ട് പോകും. ശേഷം കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതു ദർശനം. രാത്രി ജഗതിയിലെ വസതിയിലേക്ക്. നാളെ രാവിലെ ഏഴു മണിക്ക് വിലാപയാത്രയായി ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ട് പോകും. തിരുനക്കര മൈതാനത്തിലെ പൊതു ദർശനത്തിനു ശേഷം പുതുപ്പള്ളി ഹൗസിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്കാരം നടക്കുമെന്നും വി ഡി സതീശൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News