ഒബിസി വിഭാഗം കൈവിടുന്നതോടെ ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി; സംവരണം പഠിക്കാമെന്ന് മോദി

ജാതി സെൻസസിന് മുൻകൈ എടുക്കുന്നില്ലെന്ന വിമർശനം ശക്തമായിരിക്കെ ദളിത് വോട്ടുകളിൽ ലക്ഷ്യമിട്ട് ബിജെപി. ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ദളിത് വോട്ടുകൾ നേടിയെടുക്കാനുള്ള വാഗ്ദാനങ്ങൾ നിരത്തിയത്.

ALSO READ: കശ്മീരിൽ തീപിടിത്തം; ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾ കത്തി മൂന്ന് വിദേശികള്‍ കൊല്ലപ്പെട്ടു

പ്രചാരണത്തിലുടനീളം ജാതിരാഷ്ട്രീയമാണ് പ്രധാനമന്ത്രി സംസാരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി പിന്നാക്കവിഭാഗങ്ങൾക്കായി ബി ആർ എസ് സർക്കാർ ഒന്നും ചെയ്തില്ല. തെലങ്കാന രുപീകരിച്ചതിന് ശേഷം ഒരു ദളിതനെ മുഖ്യമന്ത്രിയാക്കാൻ പോലും അവർ തയ്യാറായില്ല. കോൺഗ്രസും ബി ആർ എസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണ് ഉള്ളത്. ദളിത് ബന്ധു പദ്ധതിയടക്കം കണ്ണിൽപൊടിയിടുന്നതും അവരുടെയൊപ്പം നിൽക്കുന്നവർക്ക് വേണ്ടി മാത്രവുമാണ്.

ALSO READ: രാജസ്ഥാനിൽ കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിൽ ചേർന്നു

പ്രസംഗത്തിലുടനീളം പിന്നാക്ക ജാതിക്കാരെ രാഷ്‌ട്രപതി സ്ഥാനത്തെത്തിച്ചതും ഒബിസി വിഭാഗക്കാരനായ താൻ രാഷ്ട്രപതിയായതുമെല്ലാമാണ് മോദി പരാമർശിച്ചത്. എന്നാൽ ജാതി സെൻസസ് നടത്തുന്ന കാര്യത്തിൽ മൗനം പാലിക്കുകയും ചെയ്തു. ഇതിനിടെ സംവരണത്തിനുള്ളിൽ സംവരണം പഠിക്കാനായി ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സമിതി രൂപീകരിക്കുമെന്നും മോദി പറഞ്ഞു.

ALSO READ: ക്ഷേത്രപ്രവേശന വാര്‍ഷികം: വിവാദ നോട്ടീസ് പിന്‍വലിച്ചു

അതേസമയം, പ്രതിപക്ഷത്തിന്‍റെ ഒബിസി രാഷ്ടീയ പ്രചാരണത്തെ മറികടക്കാന്‍ ദേശീയതലത്തില്‍ തന്നെ ജാതി സര്‍വേ നടത്താന്‍ ബിജെപി ആലോചിക്കുന്നതായും വിവരങ്ങളുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും അടക്കം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് ഒബിസി രാഷ്ട്രീയം ആയുധമാക്കുന്നത് തടയാനാണ് ബിജെപിയുടെ ലക്ഷ്യം. ദേശീയ തലത്തില്‍ തന്നെ ജാതി സര്‍വ്വേ പ്രഖ്യാപനത്തിലൂടെ ഹിന്ദുത്വ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കഴിയുമെന്നും ബിജെപി ദേശീയനേതൃത്വം വിലയിരുത്തുന്നുണ്ട്. ഇതിനിടെയാണ് തെലങ്കാനയിൽ മോദി തന്റെ ദളിത് സ്നേഹം പ്രകടിപ്പിച്ചത്.

ALSO READ: ഇൻകുബേറ്ററിൽ കിടന്ന നവജാതശിശു മരിച്ചു; 39 കുട്ടികളുടെ ജീവൻ അപകടത്തിൽ: വൈദ്യുതി നിലച്ച് ഗാസയിലെ ആശുപത്രികൾ

ബിജെപി ലക്ഷ്യമിടുന്ന ഹിന്ദുത്വ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് എന്ന ആവശ്യം ഉയര്‍ത്തി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ചുവടുവച്ചത്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ രംഗത്തെല്ലാം രാഹുല്‍ഗാന്ധി ഒബിസി രാഷ്ട്രീയം ചര്‍ച്ചയാക്കി. ഇതോടെ ഹിന്ദു വോട്ടുകളും പിന്നോക്ക വോട്ടുകളും ഭിന്നിച്ചുപോകുമോയെന്ന ആശങ്കയിലാണ് ബിജെപി ദേശീയ നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News