മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം; ദുരിതത്തിലായി വഴിയോര കച്ചവടക്കാര്‍

നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് ഗുരുവായൂരിലെ വഴിയോര കച്ചവടക്കാരാണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കച്ചവടം ലഭിക്കുന്ന ദിവസങ്ങളിലാണ് സുരക്ഷയുടെ പേരില്‍ സ്ഥാപനങ്ങള്‍ അടച്ചിടാനുള്ള എസ് പി ജി നിര്‍ദ്ദേശം. ലോണ്‍ എടുത്ത് കച്ചവടം നടത്തുന്ന നിരവധി കച്ചവടക്കാരാണ് ഇതോടെ പ്രതിസന്ധിയിലായത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ഗുരുവായൂരിലെ വഴിയോര കച്ചവടങ്ങള്‍ രണ്ടുദിവസം മുന്‍പേ എസ് പി ജി അടപ്പിച്ചു. മകരവിളക്ക് കഴിഞ്ഞ് അയ്യപ്പഭക്തര്‍ കൂട്ടത്തോടെ എത്തുമ്പോള്‍ ലഭിക്കുന്ന കച്ചവടം ആയിരുന്നു ഇവിടത്തെ വഴിയോര വ്യാപാരികളുടെ പ്രധാന വരുമാനം. ഈ സീസണ്‍ ലക്ഷ്യമിട്ട് ലോണെടുത്ത് സാധനങ്ങള്‍ സംഭരിച്ച കച്ചവടക്കാരുടെയെല്ലാം പ്രതീക്ഷ തകിടം മറിഞ്ഞതായി വഴിയോര കച്ചവടക്കാര്‍ പറയുന്നു.

Also Read : ഇതുവരെ ടോപ് പെര്‍ഫോമര്‍ ഇനി ബെസ്റ്റ് പെര്‍ഫോര്‍മെര്‍; നേട്ടങ്ങളുമായി ഒരേയൊരു കേരളം

സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് മകരവിളക്ക് ദര്‍ശനത്തിനായി പോകുന്ന ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് മടക്ക യാത്രയില്‍ ഗുരുവായൂരില്‍ തങ്ങി ദര്‍ശനം നടത്തി നാട്ടിലേക്ക് പോകാറുള്ളത്. ഈ ദിവസങ്ങളില്‍ ഇവിടുത്തെ വഴിയോര കച്ചവടക്കാര്‍ക്കും ചാകരയാണ്. മകരവിളക്കിന് ശേഷമുള്ള രണ്ടോ മൂന്നോ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ ഗുരുവായൂരില്‍ എത്താറുള്ളത്. മോദിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോള്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഗുരുവായൂരില്‍ എത്തേണ്ട ഭൂരിഭാഗം അയ്യപ്പഭക്തരും ഇവിടേക്ക് വരാതെ മടങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News