നരേന്ദ്രമോദിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫെബ്രുവരി 27 ന് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും 28 നു രാവിലെ 11മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും ആണ് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

27 ന് രാവിലെ 5 മണിമുതൽ ഉച്ചയ്ക്ക് 2 മണി വരെ ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, ആള്‍സെയിൻസ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്പ, പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിൻസ് ജംഗ്ഷന്‍ മുതല്‍ ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, വി.ജെറ്റി, സ്പെന്‍സര്‍ ജംഗഷന്‍,‍ സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലുംസെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയ ത്തിനും ചുറ്റുമുള്ള റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണ ങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതും മേൽപറഞ്ഞ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ലാത്തതുമാണ്.

ALSO READ: മദ്യലഹരിയിൽ അപകടം; ആശുപത്രിയിൽ എത്തിച്ച സഹോദരങ്ങളായ സൈനികർ പൊലീസിനെയും ജീവനക്കാരെയും മർദിച്ചു

28 നു രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, ആള്‍സെ യിൻസ്, ചാക്ക, ഊഞ്ചക്കല്‍ വരെയുള്ള റോഡിലും വാഹന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്.ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറപാലം, വലിയതുറ വഴിയും ഇൻര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവര്‍,ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകേണ്ടതാണ്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിൻറെ വശങ്ങളിലോ പാര്‍ക്ക് ചെയ്യേണ്ടതാണ്.മേൽ പറഞ്ഞിട്ടുള്ള സ്ഥളങ്ങളിൽ 27,28 തീയതികളിൽ രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെ ഡ്രോൺ പറത്തുന്നതും കർശനമായി നിരോധിച്ചു.

ALSO READ: വധിക്കാൻ ഗൂഢാലോചന നടത്തി, ആരോപണവുമായി മറാഠ സംവരണ നേതാവ്; തിരക്കഥയെന്ന് ഫഡ്‌നാവിസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News