‘മോദി ഇനി പ്രധാനമന്ത്രിയാകില്ല; ജനങ്ങൾ മണ്ടന്മാരാണെന്ന് കരുതരുത്’: മോദിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാൾ

ജയിലിൽ നിന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാൾ. കള്ളന്മാരെ പാർട്ടിയിൽ എടുക്കും. പിന്നീട് അവരെ കുറ്റവിമുക്തർ ആക്കും. എന്നിട്ടും പറയുന്നത് അഴിമതിക്കെതിരെ ആണ് പോരാട്ടമെന്ന്. ജനങ്ങൾ മണ്ടന്മാരെന്നു കരുത്തരുതെന്നും പ്രധാനമന്ത്രിയോട് കെജ്‌രിവാൾ. പ്രതിപക്ഷ മുഖ്യമന്ത്രിമാരെ വൈകാതെ ജയിലിൽ അടക്കും. ഹേമന്ത് സോറനെ ജയിലിൽ അടച്ചു. സ്റ്റാലിൻ സർക്കാരിന്റെ മന്ത്രിമാരെ ജയിലിൽ അടക്കുന്നു. മമത സർക്കാരിന്റെ മന്ത്രിമാരെ ജയിലിൽ അടക്കുന്നു. ഇപ്പോൾ കേരള മുഖ്യമന്ത്രിയുടെ പിറകെ നടക്കുന്നു.

Also Read: അഖിലിനെ കമ്പിവടി കൊണ്ടടിച്ചു, ഭാരമുള്ള കല്ല് കൊണ്ട് ശരീരത്തിലും തലയിലും അടിച്ച് കൊലപ്പെടുത്തി; കരമനയില്‍ നടന്നത് അതിക്രൂര കൊലപാതകം

മോദി ഇനി പ്രധാനമന്ത്രിയാകില്ല. മോദിയുടെ ലക്ഷ്യം ഒരു രാജ്യം ഒരു നേതാവ് എന്നതാണ്. മോദി വോട്ട് ചോദിക്കുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ്. ബിജെപിയിലെ മുതിർന്ന നേതാക്കളുടെ എല്ലാം രാഷ്ട്രീയ ഭാവി ഇല്ലാതാക്കി. അദ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ ഇവരുടെ ഒക്കെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കി. മോദി ജയിച്ചാൽ രണ്ട് മാസത്തിനകം യോഗി സർക്കാരിനെ മാറ്റും. അടുത്ത നമ്പർ യോഗി ആദിത്യനാതിന്റേത് ആണ്. ഇതാണ് മോദിയുടെ രാഷ്ട്രീയ അജണ്ടയെന്നും അദ്ദേഹം വിമർശിച്ചു.

Also Read: ‘വർഗീയ വിഷം തുപ്പി ഏഷ്യാനെറ്റ് സുവർണ്ണ ചാനൽ’, തെറ്റിദ്ധരിപ്പിക്കുന്ന ജനസംഖ്യാ കണക്കിൽ ഹിന്ദുക്കൾക്ക് ഇന്ത്യയുടേയും മുസ്‌ലിങ്ങൾക്ക് പാകിസ്ഥാന്റെയും ചിഹ്നം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here