തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലക്കാട് നഗരത്തിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലക്കാട് നഗരത്തിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ. കനത്ത സുരക്ഷാ വലയത്തിൽ നടത്തിയ റോഡ് ഷോയ്ക്ക് ബിജെപി നേതൃത്വം പ്രതീക്ഷിച്ച ആൾ എത്തിയില്ല. അതേസമയം പാലക്കാട്, പൊന്നാനി, മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രധാനമന്ത്രിയ്ക്കൊപ്പം വാഹനത്തിൽ കയറ്റിയപ്പോൾ, മലപ്പുറം സ്ഥാനാർഥി ഡോ. എം അബ്ദുൾ സലാമിനെ വാഹനത്തിൽ അനുവദിച്ചില്ല.

Also read:പരാജയ ഭീതി മൂലമാണ് നാലാം വട്ടവും മോദി കേരളത്തിൽ വന്ന് പോകുന്നത്: ബിനോയ് വിശ്വം

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് എത്തിയത്. രാവിലെ കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം എത്തിയ മോദി, സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിൽ റോഡ് ഷോ നടത്തി. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്ററായിരുന്നു റോഡ് ഷോ നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ, പൊന്നാനിയിലെ ബിജെപി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ തുടങ്ങിയവർ മോദിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു.

Also read:ഡോ. അബ്ദുൾ സലാമിന് ‘നോ എൻട്രി’; മോദിയുടെ റോഡ് ഷോയിൽ നിന്ന് മലപ്പുറം ബിജെപി സ്ഥാനാർഥിയെ ഒഴിവാക്കി

അതേസമയം മലപ്പുറത്തെ ബിജെപി സ്ഥാനാർഥി ഡോ. എം അബ്ദുൽ സലാമും എത്തിയിരുന്നെങ്കിലും പിന്നീട് ലിസ്റ്റിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി അബ്ദുൾ സലാമിനെ പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിൽ അനുവദിച്ചില്ല. റോഡ് ഷോ പൂര്‍ത്തിയാക്കിയ മോദി, പിന്നീട് ഹെലികോപ്റ്ററിൽ സേലത്തേക്ക് മടങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള കേരളത്തിലെ ആദ്യ സന്ദർശനമെന്ന നിലയിൽ മോദിയുടെ പരിപാടി വിജയിപ്പിക്കാൻ വൻ സന്നാഹം ബിജെപി സംഘടിപ്പിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച ജനപങ്കാളിത്തം റോഡ് ഷോയ്ക്ക് ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News