മോദിയുടെ പ്രസംഗം: സാഹചര്യമൊരുക്കിയത് കോൺഗ്രസെന്ന് നാഷണൽ ലീഗ്

രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മാരകമായ വിദ്വേഷ പ്രസംഗം ജനങ്ങളിൽ കടുത്ത തോതിൽ വംശീയ വിരോധവും സാമുദായിക ചേരിതിരിവുമുണ്ടാക്കുന്ന അത്യന്തം ഹീനമായ നടപടിയാണെന്ന് നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുൽ വഹാബും ജന. സെക്രട്ടരി സി പി നാസർകോയ തങ്ങളും പറഞ്ഞു. ജനങ്ങളിൽ സാമുദായികമായ പകയും വെറുപ്പും സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്. ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ കാലിടറുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കൂടുതൽ വർഗ്ഗീയതയിലൂന്നി പ്രചാരണം നടത്താൻ സ്വന്തം അണികൾക്ക് നൽകുന്ന നിർദ്ദേശം കൂടിയാണീ ജൽപ്പനങ്ങൾ. പ്രധാനമന്ത്രിയുടെ കുറ്റകരമായ ഈ നടപടിക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ കേസെടുക്കണം.

ALSO READ: ‘നരേന്ദ്രമോദി ഇനിയും അധികാരത്തിൽ വന്നാൽ രാജ്യത്തിന് അപകടം’: രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്

അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചും രാജസ്ഥാനിലും മധ്യപ്രദേശിലും തീവ്ര ഹിന്ദുത്വത്തെ സുഖിപ്പിക്കുന്ന തരത്തിൽ കോൺഗ്രസ്സ് നടത്തിവരുന്ന തെരഞ്ഞെടുപ്പ് കാമ്പയിനാണ് നരേന്ദ്ര മോദിയുടെ പ്രകോപനത്തിന് കളമൊരുക്കിയത്. കോൺഗ്രസ്സിനേക്കാൾ തങ്ങൾക്കാണ് കൂടുതൽ ഹിന്ദുത്വമെന്ന് സ്ഥാപിക്കാനും വോട്ടർമാരെ സ്വാധീനിക്കാനും സംഘ്പരിവാർ നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെ തുടർച്ച മാത്രമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മതേതരത്വത്തിലൂന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം നടത്തിയിരുന്നതെങ്കിൽ വിഭാഗീയതയുണ്ടാക്കുന്ന ഇത്തരം നടപടികൾക്ക് പ്രധാനമന്ത്രി ധൈര്യപ്പെടില്ലായിരുന്നവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ALSO READ: രണ്ടാം വിവാഹം കഴിക്കുന്നതിൽ എതിർപ്പ്; റോസമ്മയെ കൊന്നത് സഹോദരൻ ബെന്നി തന്നെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News