‘വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് കുറ്റിയെ നമസ്‌കരിച്ചിട്ട് പോകണം’; മുഖ്യമന്ത്രിയായിരിക്കേ പറഞ്ഞതോര്‍മയുണ്ടോ മോദി?, ചോദ്യവുമായി സമൂഹമാധ്യമം

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയം വിലക്കയറ്റത്തിന്റെയും അഴിമതികളുടെയും പേരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി. ഗ്യാസ് വില, പെട്രോള്‍ വില എന്ന് വേണ്ട സകലതിലും വിമര്‍ശനങ്ങള്‍ ഉന്നയിച്ച മോദി, 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയപ്പോഴും ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടത്തിയതും. എന്നാല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വിമര്‍ശനങ്ങളും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായപ്പോള്‍ നടത്തിയ വാഗ്ദാനങ്ങളുമൊക്കെ സൗകര്യ പൂര്‍വം മറന്നവ്യക്തിയുമാണ്. ഇപ്പോള്‍ 2013 നവംബര്‍ 22ന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദി നടത്തിയ ഒരു പ്രസംഗമാണ് ചര്‍ച്ചയാകുന്നത്.

ALSO READ: കോണ്‍ഗ്രസിന്റെ പിടിപ്പുകേടില്‍ താമര വിരിഞ്ഞ സൂറത്ത്; ആ സ്ഥാനാര്‍ത്ഥിയും ബിജെപിയിലേക്കെന്ന് സൂചന

”ഇങ്ങനെ വിലക്കയറ്റം തുടരുകയാണെങ്കില്‍ ദരിദ്രര്‍ എന്ത് കഴിക്കും ? ഇന്ന് പ്രധാനമന്ത്രി(മന്‍ മോഹന്‍ സിംഗ് ) ഇവിടെ വന്നു. പക്ഷേ, വിലക്കയറ്റത്തെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. അദ്ദേഹത്തിന് അത്രത്തോളം അഹങ്കാരമുണ്ട്. നിങ്ങള്‍ മരിക്കുന്നെങ്കില്‍ മരിച്ചോളൂ, അത് നിങ്ങളുടെ വിധിയാണെന്ന നിലപാടാണ് അദ്ദേഹത്തിന്. ദരിദ്രരുടെ വീട്ടില്‍ അടുപ്പ് പുകയുന്നില്ല. കുട്ടികള്‍ രാത്രി വിശന്ന് കരയുന്നു. അമ്മമാര്‍ കണ്ണീര്‍ കുടിച്ചാണ് ഉറങ്ങുന്നത്. എന്നാല്‍, രാജ്യം ഭരിക്കുന്നവര്‍ അതേക്കുറിച്ച് ചിന്തിക്കുന്നേയില്ല. നാലാം തീയതി വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് കുറ്റിയെ നമസ്‌കരിച്ചിട്ട് പോകണം. ഗ്യാസിന് എത്രമാത്രം വില കൂട്ടിയെന്ന് ഓര്‍ത്തിട്ട് പോകണം.” എന്നാണ് മോദി

ALSO READ: ‘കെ സുധാകരന്റെ ഇടതും വലതും നിന്നവര്‍ ഇന്ന് ബിജെപിയിലാണ്’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

മോദിയുടെ ഈ വാക്കുകള്‍ ഇപ്പോഴും അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നാണ് സമൂഹമാധ്യമത്തിലുയരുന്ന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk