പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിക്കാനൊരുങ്ങി മനുഷ്യാവകാശ സംഘടനകൾ. മോദി അമേരിക്ക സന്ദർശിക്കുന്നത് ജൂൺ 21 നാണ്. അതിന് മുന്നോടിയായി ജൂൺ 20ന് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് സംഘാടകരായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
മാധ്യമപ്രവർത്തകരടക്കമുള്ള പ്രമുഖരെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഡോക്യുമെന്ററി നിരോധിച്ച കാര്യവും പ്രദർശനത്തിലൂടെ ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് സ്‌ക്രീനിംഗ് പ്രഖ്യാപിച്ചു കൊണ്ട് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറഞ്ഞു.
Also Read: “ബിജെപിക്കാരെ കൊണ്ട് കഴുത്ത് വെട്ടിക്കും”; ബിജെപി നേതാവ് വധഭീഷണി മുഴക്കിയാതായി പരാതി
2002ൽ മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യയെ കുറിച്ച് ബിബിസി തയ്യാറാക്കിയ അന്വേഷണാത്മക ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളും ഇന്ത്യയിൽ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കൃത്യമായി ഗവേഷണം ചെയ്താണ് ഇത് തയാറാക്കിയതെന്നുമായിരുന്നു ബിബിസിയുടെ പ്രതികരണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here