ഇസ് ദുനിയാ മേൻ അഗർ ജന്നത് ഹേ…’മൊഹബത്ത് കാ സർബത്ത്’; വീട്ടിലുണ്ടാക്കാം എളുപ്പത്തിൽ

കടുത്ത വേനലിൽ ശരീരത്തിനും മനസിനും ഒരുപോലെ തണുപ്പ് നൽകുന്ന ഒരു ഫലമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ കൊണ്ട് ഇപ്പൊ ട്രെൻഡിങ് ആവുന്ന ഒരു സർബത്താണ് ‘മൊഹബത് കാ സർബത്ത്’. തണ്ണിമത്തൻ കഷണങ്ങളും ഐസും റോസ് ഫ്ലേവർഡ് പാലും ചേർത്താണ് ‘മൊഹബത് കാ സർബത്ത്’ തയ്യാറാക്കുന്നത്. വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..

Also read:തെറ്റായ പരസ്യങ്ങളില്‍ ഖേദിക്കുന്നു; മാപ്പ് പറഞ്ഞ് പതഞ്ജലി

ആവശ്യ സാധനങ്ങൾ:

തണ്ണിമത്തൻ – ചെറിയ കഷണങ്ങളായി മുറിച്ചത്

റോസ് സിറപ്പ് – രണ്ട് സ്പൂൺ

പൊടിച്ച പഞ്ചസാര – ആവശ്യത്തിന്

തണുത്ത പാൽ – രണ്ട് കപ്പ്

ഐസ് ക്യൂബുകൾ

ഏലയ്ക്കാപ്പൊടി

ഉണക്കിയ റോസാപ്പൂവിന്റെ ഇതളുകൾ

Also read:പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 800 രൂപ

തയ്യാറാക്കുന്ന വിധം :

ഒരു വലിയ പാത്രത്തിൽ രണ്ട് കപ്പ് തണുപ്പിച്ച പാൽ ഒഴിക്കുക. ഇതിൽ രണ്ട് ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര ചേർക്കുക. ശേഷം രണ്ട് ടേബിൾസ്പൂൺ റോസ് സിറപ്പ് ചേർക്കുക. ഇതിലേക്ക് കാൽ ടേബിൾ സ്പൂൺ ഏലയ്ക്ക പൊടി ചേർക്കുക. എല്ലാ ചേരുവകളും ഒരുമിച്ച് ചേരുന്നതുവരെ ഇളക്കുക.

പിന്നീട് തണ്ണിമത്തന്റെ കഷണങ്ങൾ കുരു നീക്കം ചെയ്തതും ഒരു പിടി ഐസ് ക്യൂബുകളും ചേർക്കുക. ഇതിന് ശേഷം പാനീയം ഗ്ലാസിലേക്ക് ഒഴിച്ച് ഉണക്കിയ റോസാപ്പൂവിന്റെ ഇലകൾ ചേ‍ർത്ത് കുടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News