തലസ്ഥാനത്ത് കേരളീയം പരിപാടികള്‍ പുരോഗമിക്കുന്നതിനിടയില്‍ മാനവീയം വീഥിയിലുണ്ടായ പ്രശ്‌നങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് എങ്ങനെ പരിഹരിക്കാമെന്ന് ചര്‍ച്ചയിലൂടെ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.
ALSO READ: പാലക്കാട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
അതേസമയം സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി മന്ത്രി പറഞ്ഞു. കരാറുകാര്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. എം.ജി രാധാകൃഷ്ണന്‍ റോഡ് സമയബന്ധിതമായി, മാര്‍ച്ച് മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കും. 6 കോടി 33 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിര്‍മാണം നടത്തുന്നത്.
ഫെബ്രുവരിയില്‍ തന്നെ റോഡ് ആളുകള്‍ക്കായി തുറന്ന് കൊടുക്കും. കരാറുകാരുടെ ഭാഗത്ത് വലിയ അനാസ്ഥയുണ്ടായി. റോഡുകള്‍ക്കു വേണ്ടി കോണ്‍ഗ്രസ് ധര്‍ണ സെക്രട്ടറിയറ്റ് പടിക്കല്‍ നടക്കട്ടെ. വാട്ടര്‍ അതോറിറ്റിയും പിഡബ്ല്യുഡിവകുപ്പും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. 2024 മാര്‍ച്ചില്‍ തന്നെ റോഡ് പണി പൂര്‍ത്തിയാക്കും. അത് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here