ഇനിയും കൂടെ ഉണ്ടാകും ആസിമേ; എസ്എസ്എൽസിക്ക് മികച്ച വിജയം നേടിയ അസിമിന് മുഹമ്മദ് റിയാസിൻ്റെ ഉറപ്പ്

ശാരീരിക അവശതകളെ തോൽപിച്ചു കൊണ്ട് എസ്എസ്എൽസിക്ക് മികച്ച വിജയം കരസ്ഥമാക്കിയ ആസിം വെളിമണ്ണയ്ക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പ്. അപ്രതീക്ഷിതമായാണ് ആസിമിന് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഫോൺ വന്നത്. വീഡിയോ കോളിൽ മന്ത്രി തൻ്റെ അഭിനന്ദനങ്ങൾ ആസിമിനെ അറിയിച്ചു.

ALSO READ: വിമാന യാത്രക്കാരുടെ ദുരിതത്തിൽ കേന്ദ്ര സർക്കാർ പൂർണ ഉത്തരവാദി: ഐഎൻഎൽ

രണ്ട് കൈകളും നഷ്ടമായ, ഒരു കാലിന് ചലനശേഷി ഇല്ലാത്ത ആസിം പ്രതിസന്ധികളെ അതിജീവിച്ചാണ് ഉയരങ്ങൾ കീഴടക്കുന്നത്. എസ്എസ്എൽസി പരീക്ഷാഫലം വന്നതിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ് ആസിമിന് അഭിനന്ദനം അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ എഴുതിയിരുന്നു. അതിനു താഴെ ആസിം തൻ്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ഇനിയും കൂടെ ഉണ്ടാകണം എന്ന് കമൻ്റ് ചെയ്തു. ഉടനെ തന്നെ മന്ത്രിയുടെ മറുപടി വന്നു. ഇനിയും കൂടെ ഉണ്ടാകും ആസിമേ എന്നാണ് മന്ത്രിയുടെ മറുപടി.

ALSO READ: ‘സൗജന്യനിരക്കിൽ കണ്ണൂരിനെ കാത്ത ഡോക്ടർ’, ‘ആരോഗ്യം സമ്മതിക്കുന്നില്ല’, വീടിന് മുന്നിൽ ബോർഡ് സ്ഥാപിച്ചു, രൈരു ഗോപാൽ പരിശോധന നിർത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News