ഒരാളുടെ മതത്തിൽ നിന്ന് അയാളെ മാറ്റാൻ എനിക്കോ നിങ്ങൾക്കോ അവകാശമില്ലെന്ന് മുഹമ്മദ് ഷമി. ഷമിയുടെ പേരിൽ പ്രചരിച്ച വിവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു. പ്രമുഖ ചാനലിലാണ് നൽകിയ അഭിമുഖത്തിലായിരുന്നു ഷമി മറുപടി നൽകിയത്. ന്യൂസിലാൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം ഷമി ഗ്രൗണ്ടിൽ മുട്ടുകുത്തി നിന്നത് ഒരുപാട് ചർച്ചയായിരുന്നു. മുട്ടിൽ നിന്നത് ‘സജദ’ എന്ന പ്രാർത്ഥന ചെല്ലാനായിരുന്നു. എന്നാൽ ഒരു ഇന്ത്യൻ മുസ്ലീം ആയതിനാൽ ‘സജദ’ ചെയ്യാൻ ഷമി ഭയപ്പെട്ടു. അതുകൊണ്ടാണോ പ്രാർത്ഥനയിൽ നിന്ന് പിന്മാറിയത് എന്നായിരുന്നു അവതാകരൻ ഉന്നയിച്ച ചോദ്യം.
ALSO READ: വിദേശത്തേക്ക് യാത്രാക്കപ്പൽ ഉടൻ ഉണ്ടാവുമോ? ടെൻഡർ വിളിക്കാനൊരുങ്ങി കേരള മാരിടൈം ബോർഡും നോർക്കയും
താൻ ഒരു ഇന്ത്യൻ ആണെന്നതിൽ അഭിമാനിക്കുന്നു. അതുപോലെ താനൊരു മുസ്ലീമാണെന്നതിലും അഭിമാനം കൊള്ളുന്നു. ഇന്ത്യയിൽ തനിക്ക് എന്തേലും പ്രശ്നമുണ്ടെങ്കിൽ താൻ ഇവിടം വിടുമായിരുന്നു. ‘സജദ’ ചെയ്യാൻ തനിക്ക് ഒരാളുടെ അനുമതി ആവശ്യമെങ്കിൽ താൻ ഇന്ത്യയിൽ എങ്ങനെ താമസിക്കും. താൻ മുമ്പെപ്പോഴെങ്കിലും ‘സജദ’ ഗ്രൗണ്ടിൽ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇനി അങ്ങനെ ചെയ്യണമെന്ന് തോന്നിയാൽ ഗ്രൗണ്ടിലാണെങ്കിലും താൻ അത് ചെയ്യുമെന്നും മുഹമ്മദ് ഷമി പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് ഹീറോ ആയിരുന്നു മുഹമ്മദ് ഷമി .
ALSO READ:ഖത്തറിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here