പകരക്കാരനായി ടീമില്‍ കയറി പകരക്കാരനില്ലാത്തവനായി മാറി; മുഹമ്മദ് ഷമി

ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി മുഹമ്മദ് ഷമി.9.5 ഓവറില്‍ 57ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിനെ തകര്‍ത്തത്. ഇതോടെയാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്താൻ ഷമിക്ക് (23) കഴിഞ്ഞത്.

ALSO READ:ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകളും സേവനങ്ങളും വികസിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ബാറ്റിങ്ങില്‍ കിവീസിന് 30 റണ്‍സെടുക്കുന്നതിനിടെ ഷമി ഡെവോണ്‍ കോണ്‍വെയെ പുറത്താക്കി. പിന്നീട് 22 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെയും ഷമി തന്നെ പുറത്താക്കി.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 397 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി.കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ ന്യൂസിലന്‍ഡിന് നഷ്ടമായി.

ALSO READ: ഒരു ഇന്ത്യന്‍ വീരഗാഥ; ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്

ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലായി മത്സരം കൂടിയായിരുന്നിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ വ്യക്തിഗത സ്‌കോര്‍ 80 പിന്നിട്ടപ്പോഴാണ് ഈ റെക്കോര്‍ഡ് നേട്ടം കോഹ്ലി സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News