കാക്കിയിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം, മുഹമ്മദ് സിറാജിനെ തെലങ്കാന ഡിഎസ്പിയായി നിയമിച്ചു

കളിക്കളത്തിൽ പന്ത് കൊണ്ട് മാസ്മരിക പ്രകടനം നടത്താറുള്ള മുഹമ്മദ് സിറാജ് ഇനി മുതൽ ഡിഎസ്പി സിറാജ് കൂടിയാണ്. കഴിഞ്ഞ ദിവസം തെലങ്കാന ഡിജിപി ഓഫീസിലെത്തിയാണ് താരം തെലങ്കാന പൊലീസിൽ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്.  നേരത്തെ, സിറാജിന് ഗ്രൂപ്പ്-1 സർക്കാർ പദവിയും സർക്കാർ ജോലിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വാ​ഗ്ദാനം ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായാണ് സർക്കാർ നടപടി. അതേസമയം, പുതിയ ചുമതല ഏറ്റെങ്കിലും സിറാജ് ക്രിക്കറ്റ് താരമായി തന്നെ തുടരും.  സിറാജിൻ്റെ പുതിയ നിയമനവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് സോഷ്യൽ മീഡീയയിൽ വിവരങ്ങൾ പങ്കുവച്ചു.

ALSO READ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

‘ഇന്ത്യൻ ക്രിക്കറ്റ് താരം, മുഹമ്മദ് സിറാജിനെ തെലങ്കാന ഡിഎസ്പിയായി നിയമിച്ചു. അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് നേട്ടങ്ങൾക്കും സംസ്ഥാനത്തോടുള്ള അർപ്പണബോധത്തിനും ആദരമായാണ് ഈ പദവി. തൻ്റെ പുതിയ റോളിൽ ഏവർക്കും പ്രചോദനമായി അദ്ദേഹം തൻ്റെ ക്രിക്കറ്റ് ജീവിതം തുടരും’- തെലങ്കാന പൊലീസ് എക്സിൽ കുറിച്ചു. ഹൈദരാബാദ് സ്വദേശിയായ താരം പുതിയ ചുമതല ഏറ്റെടുത്തതോടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നന്ദി അറിയിച്ചു. ചടങ്ങിൽ എംപി എം. അനിൽ കുമാർ യാദവ്, തെലങ്കാന മൈനോരിറ്റീസ് റസിഡൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിസ്റ്റ്യൂഷൻസ് സൊസൈറ്റി പ്രസിഡൻ്റ് മുഹമ്മദ് ഫഹീമുദ്ദീൻ ഖുറേഷി എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News