മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തുന്നു; വി.വിഘ്‌നേശ്വരി കോട്ടയം കളക്ടര്‍

ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. മുഹമ്മദ് ഹനീഷ് ഐഎഎസ് വീണ്ടും വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തുന്നു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനൊപ്പം അദ്ദേഹത്തിന് മൈനിംഗ് ആന്‍ഡ് ജിയോളജി, പ്ലാന്റേഷന്‍ എന്നിവയുടെ ചുമതലകൂടി നല്‍കി.

ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് തവണയാണ് മുഹമ്മദ് ഹനീഷിന് സ്ഥാനമാറ്റമുണ്ടായത്. റോഡ് ക്യാമറ വിവാദം അന്വേഷിക്കുന്നതിനിടയിലാണ് ഏഴാം തീയതി മുഹമ്മദ് ഹനീഷിനെ മാറ്റിയത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിട്ടായിരുന്നു നിയമനം. ഹൗസിങ് ബോര്‍ഡിന്റെ ചുമതലയും നല്‍കി. പിറ്റേദിവസം ഹനീഷിനെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ടിങ്കു ബിസ്വാളിനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു

ഇത് കൂടാതെ ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേശവേന്ദ്രകുമാറിനെ ഫിനാന്‍സ് (എക്‌സപെന്‍ഡിച്ചര്‍) സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി.രാജമാണിക്യം ഐഎഎസ് അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടറുടെ അധിക ചുമതല നല്‍കി. വി.വിഘ്‌നേശ്വരിയെ കോട്ടയം കളക്ടറായും നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News