![](https://www.kairalinewsonline.com/wp-content/uploads/2024/01/muhammed-muizzu.jpg)
മാലദ്വീപ് അധികൃതര്‍ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ വിമാനം ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 14 വയസുള്ള കുട്ടി മരിച്ചു. ബ്രെയിന്‍ ട്യൂമറിന് പിന്നാലെ സ്‌ട്രോക്ക് വന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയെ സ്വദേശമായ ഗാഫ് അലിഫ് വില്ലിങ്കിലിയില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയില്‍ എത്തിക്കാനുള്ള അപേക്ഷ കുടുംബം നല്‍കിയിരുന്നു. എന്നാല്‍ മാലദ്വീപിന് ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം എയര്‍ലിഫ്റ്റിനായി ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചെന്നും ചികിത്സ വൈകിയതോടെ 14കാരന്‍ മരിച്ചെന്നുമാണ് മാലദ്വീപ് മാധ്യമങ്ങള്‍ പറയുന്നത്. ഇതോടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രസിഡന്റിന്റെ ഇന്ത്യന്‍ വിരോധം ഒരു കുട്ടിയുടെ ജീവനെടുത്തെന്ന ആരോപണവുമായി ജനപ്രതിനിധികളടക്കം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
ALSO READ: കെഎസ് ചിത്രക്കെതിരെ വിമർശനം; ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ
വിമാനം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ ആംബുലന്‍സ് ലഭിച്ചത് 16 മണിക്കൂറുകള്‍ക്ക് ശേഷമാണ്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ എയര്‍ ആംബുലന്‍സില്‍ കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്‌ട്രോക്ക് വന്ന ഉടന്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ഐലന്റ് ഏവിയേഷനുമായി ബന്ധപ്പെട്ടു എന്നാല്‍ ഒരു കോളുകള്‍ക്കും മറുപടി ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. വ്യാഴാഴ്ച രാവിലെ 8:30ന് അവരെ ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരം കേസുകള്‍ക്ക് എയര്‍ ആംബുലന്‍സ് ലഭ്യമാക്കുക എന്നത് മാത്രമാണ് വഴി. നിരന്തരമായി വിളിച്ചതു കൊണ്ട് മാത്രം 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മാലെയിലെത്തിച്ചത്. എന്നാല്‍ വിവരം ലഭിച്ച ഉടന്‍ നടപടികള്‍ ആരംഭിച്ചെന്നും വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നുമാണ് സംഭവത്തില്‍ എയര്‍ലിഫ്റ്റിംഗ് ചുമതലയുള്ള ആസന്ധ കമ്പനിയുടെ പ്രതികരണം.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here