കേരളത്തിന്റെ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ പ്രതാപന് സീറ്റ് നിഷേധിച്ചത്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ കോണ്‍ഗ്രസ് ടി എന്‍ പ്രതാപന് സീറ്റ് നിഷേധിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ചോദിച്ചു. കോഴിക്കോട് നോര്‍ത്ത് മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:ഇലക്ടറല്‍ ബോണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറി എസ്ബിഐ

കേരളത്തിന് അര്‍ഹതപ്പെട്ട പണം ലഭിക്കേണ്ടതിനെ കുറിച്ച് ഒരു കോണ്‍ഗ്രസ് എംപിയും പാര്‍ലമെന്റില്‍ മിണ്ടിയില്ല. ഒരുമിച്ച് നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ അവര്‍ സങ്കുചിത രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. എന്തെങ്കിലും മിണ്ടിയത് തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍ മാത്രമാണ്. അദ്ദേഹത്തിന് ഇപ്പോള്‍ സീറ്റുമില്ല. കേരളത്തിന് അര്‍ഹമായ പണം ലഭിക്കേണ്ടതിനെ കുറിച്ച് എല്‍ഡിഎഫ് ഇവിടെ ക്യാമ്പയിന്‍ ശക്തമാക്കിയ ഘട്ടത്തിലാണ് പ്രതാപന്‍ ഇക്കാര്യം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്.

ALSO READ:റബ്ബര്‍ വില വര്‍ധനവിന് വഴിയൊരുങ്ങുന്നു; നിര്‍ണായക യോഗം ഈ മാസം 15ന്

കോണ്‍ഗ്രസിന്റെ മറ്റ് സിറ്റിംഗ് എംപിമാര്‍ എല്ലാം മത്സരിക്കുമ്പോള്‍ തൃശൂരില്‍ പ്രതാപന് മാത്രം സീറ്റ് നിഷേധിച്ചുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News