‘മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ല’: മന്ത്രി മുഹമ്മദ് റിയാസ്

അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മാധ്യമങ്ങളോട് തുറന്നടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഹിന്ദുപത്രത്തിന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ടുണ്ടായ വ്യാജ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ജാതിവെറിയുടെ അയിത്ത മതിൽ പൊളിച്ചുനീക്കി ; സിപിഐ എമ്മിന്റെയും അയിത്തോച്ചാടന മുന്നണിയു‌ടെയും
പ്രതിഷേധമാണ് ഫലം കണ്ടത്

ഇടത്പക്ഷത്തിനെ തകര്‍ക്കണമെങ്കില്‍ അതിന്റെ തല തകര്‍ക്കണം. അതിനാണ് മുഖ്യമന്ത്രിയെ ആക്രമിക്കുന്നത്. ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കും. മാധ്യമ ഉടമകള്‍ക്ക് രാഷ്ടീയമുണ്ട്. എന്തെങ്കിലും മറക്കാനുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയക്കുമോയെന്നും മന്ത്രി ചോദിച്ചു. മാധ്യമ ഉടമകള്‍ക്ക് നാണമുണ്ടെങ്കില്‍ മാപ്പ് പറയണമെന്നും മലപ്പുറം പ്രചരണത്തിന് പിന്നില്‍ ജമാഅത്ത ഇസ്ലാമിയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News