ക്രിക്കറ്റ് കളിയില്‍ വലിയ ധാരണയില്ല, ഷമിയുടെ പ്രകടനത്തെ കുറിച്ചറിയില്ല; പരിഹാസവുമായി മുന്‍ഭാര്യ

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്.ഏകദിന ലോകകപ്പില്‍ നാല് മത്സരങ്ങള്‍ മാത്രം ഗ്രൗണ്ടിലിറങ്ങിയ 16 വിക്കറ്റുകള്‍ വീഴ്ത്തി, വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്തെത്തി നില്‍ക്കുമ്പോഴാണ് ഷമിക്കെതിരെ മുന്‍ ഭാര്യ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Also Read: കണ്ടല ബാങ്ക് തട്ടിപ്പ്: ഇ ഡി റെയ്‌ഡിനിടെ എൻ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം

ഇന്ത്യന്‍ ടീമിന് ആശംസകളും നേര്‍ന്ന ഹസിന്‍ ഷമിക്ക് മാത്രം ആശംസകള്‍ നല്‍കിയില്ല. ഷമി മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്നും കൂടുതല്‍ പണം സമ്പാദിക്കുന്നത് തന്നെയും മകളേയും സംരക്ഷിക്കുന്നതിന് സഹായിക്കുമെന്നും ഹസിന്‍ പരിഹസിച്ചു.

ഇന്ത്യന്‍ ടീമിന് എല്ലാ ആശംസകളും നേരുന്നു, ഷമിക്കില്ലെന്നുമാണ് ഹസിന്റെ വാക്കുകള്‍. താന്‍ ക്രിക്കറ്റ് താരങ്ങളുടെ ആരാധികയല്ല, ക്രിക്കറ്റ് കാണാറുമില്ല. അതിനാല്‍ തനിക്ക് ക്രിക്കറ്റ് കളിയെക്കുറിച്ച് വല്യ ധാരണയുമില്ല. ഷമിയുടെ പ്രകടനത്തെ കുറിച്ച് തനിക്കറിയില്ല. ഷമി മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയും. കൂടുതല്‍ പണം സമ്പാദിക്കുന്നത് തന്നെയും മകളേയും സംരക്ഷിക്കുന്നതിന് സഹായിക്കുമെന്നും ഹസിന്‍ വ്യക്തമാക്കി.

2014ലാണ് ഷമിയും ഹസിനും വിവാഹിതരാകുന്നത്. എന്നാല്‍ 2018 മാര്‍ച്ച് ഏഴിന് ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നു ഹസിന്‍ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News