അത്രമേൽ പ്രിയപ്പെട്ടവൾ, പെട്ടെന്ന് നിങ്ങള്‍ക്ക് സുഖമാകുമെന്ന് പ്രതീക്ഷിക്കുന്നു; ഉമ്മയെ ചേർത്ത് പിടിച്ച് ഷമി

വർഗീയവാദികളുടെ കരണത്തടിച്ചുകൊണ്ട് ഇന്ത്യൻ ജനതയുടെ ഹൃദയമായി മാറിയ ക്രിക്കറ്ററാണ് മുഹമ്മദ് ഷമി. ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങ് ഹീറോ തന്നെ ഷമിയായിരുന്നു. 24 വിക്കറ്റുകളുമായി ഇന്ത്യയുടെ ഫൈനല്‍ വരേയുള്ള കുതിപ്പില്‍ ഷമി നിര്‍ണായക പങ്കുവഹിച്ചു. ജേതാക്കളാകാൻ കഴിഞ്ഞില്ലെങ്കിലും ടൂർണമെന്റിലെ മികച്ച ബൗളറായി ഷമി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയ്ക്ക് വലിയ അഭിമാനമായിരുന്നു. ഇപ്പോഴിതാ ഷമി പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: മമ്മൂട്ടിയെന്ന മഹാപ്രതിഭയെ നമിയ്ക്കണം, ഇത്തരമൊരു കഥാപാത്രത്തെ തെരഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തിന്; സംവിധായിക ശ്രുതി ശരണ്യം

ലോകകപ്പ് ആരവങ്ങളൊഴിഞ്ഞതിന് പിന്നാലെ മാതാവ് അന്‍ജും ആറയെ ചേർത്തു പിടിച്ച് നിൽക്കുന്ന ചിത്രമാണ് ഷമി പങ്കുവെച്ചത്. ഇതോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിരുന്നു. ‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്. ഉമ്മാ…എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സുഖമാകുമെന്നാണ് പ്രതീക്ഷ’,മാതാവിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രത്തിനൊപ്പം ഷമി കുറിച്ചു.

ALSO READ: സിൽക്യാര തുരങ്കത്തിലെ അപകടം ; തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അനിശ്ചിതത്വത്തിൽ

ഷമിയുടെ കുടുംബ ജീവിതവും മറ്റും സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുള്ള ഒന്നാണ്. ഭാര്യയുമൊത്തുള്ള വേർപിരിയലും കേസുകളുമെല്ലാം പ്രേക്ഷകർക്ക് അറിവുള്ള കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് ഷമി പങ്കുവെച്ച ഈ ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ നടക്കുന്ന സമയത്ത് ഷമിയുടെ മാതാവ് ആശുപത്രിയിലായിരുന്നു. പനിക്ക് പിന്നാലെ ബോധം നഷ്ടപ്പെട്ട അന്‍ജുമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News