19ാം നിലയിലെ ബാല്‍ക്കണിയില്‍ ഷമിയെ കണ്ടത് പുലര്‍ച്ചെ 4 മണിക്ക് ;ആത്മഹത്യ നീക്കം വിവരിച്ച് സുഹ്യത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞതായി വെളിപ്പെടുത്തി ഉറ്റ സുഹൃത്ത്. യുട്യൂബര്‍ ശുഭാങ്കര്‍ മിശ്രയുടെ ‘അണ്‍പ്ലഗ്ഡ്’ എന്ന പോഡ്കാസ്റ്റിലാണ് ഷമിയുടെ സുഹൃത്ത് ഉമേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍.

ALSO READ:എല്ലാ സീസണിലും ജോലി ചെയ്യാൻ കഴിയുന്ന സ്ഥലമാണ് കേരളം; പുതിയ ആശയം ‘വർക്ക് ഫ്രം കേരള’: മന്ത്രി പി രാജീവ്

പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് മത്സരത്തില്‍ ഒത്തുകളിച്ചെന്ന ആരോപണം ഉയര്‍ന്ന രാത്രിയില്‍, ഷമി 19ാം നിലയുടെ ബാല്‍ക്കണിയില്‍നിന്ന് ചാടാനൊരുങ്ങി എന്നാണ് വെളിപ്പെടുത്തല്‍.

ALSO READ;പ്രണയപ്പക; അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍,വട്ടം ചുറ്റി യുവതിയും കുടുംബവും

”ഷമി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. മുന്നില്‍ വരുന്ന എല്ലാറ്റിനോടും പൊരുതി നില്‍ക്കേണ്ട അവസ്ഥ. അന്ന് എന്റെ വീട്ടിലാണ് ഷമിയെ താമസിപ്പിച്ചിരുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഷമി ഒത്തുകളിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ, ഷമി പൂര്‍ണമായും തകര്‍ന്നു. ആ രാത്രിയാണ് അത് സംഭവിച്ചത്. എല്ലാം ഞാന്‍ സഹിക്കും, പക്ഷേ മാതൃരാജ്യത്തെ ഒറ്റിക്കൊടുത്തെന്ന ആരോപണം സഹിക്കില്ലെന്നായിരുന്നു ഷമിയുടെ നിലപാടെന്ന് ഉമേഷ് പറഞ്ഞു.

ALSO READ;സിനിമാ സ്റ്റൈലിൽ ചേസിംഗ്; കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവർന്നു, സംഭവം പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിൽ

അന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് ഞാന്‍ വെള്ളം കുടിക്കാനായി എഴുന്നേറ്റത്. ബെഡ് റൂമില്‍നിന്ന് അടുക്കളയിലേക്ക് നടക്കുമ്പോഴാണ് ഞങ്ങള്‍ താമസിക്കുന്ന 19ാം നിലയുടെ ബാല്‍ക്കണിയില്‍ ഷമി നില്‍ക്കുന്നത് കണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലായി. ഒരുപക്ഷേ ഷമിയുടെ കരിയറിലെ ഏറ്റവും സുദീര്‍ഘമായ രാത്രി അതായിരിക്കണമെന്നും ഉമേഷ് പറഞ്ഞു.

ALSO READ:സിനിമാ സ്റ്റൈലിൽ ചേസിംഗ്; കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവർന്നു, സംഭവം പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിൽ

ഭാര്യയുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ ഒരു ഘട്ടത്തില്‍ മുഹമ്മദ് ഷമിയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഷമിക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റം ആരോപിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ പൊലീസില്‍ പരാതിയും നല്‍കി. ഇതോടെ ബിസിസിഐയുടെ കരാര്‍പ്പട്ടികയില്‍നിന്ന് ഷമി പുറത്തായി. ഇതിനു പുറമേയാണ്, പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഷമി ഒത്തുകളിച്ചെന്ന ആരോപണം ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News