വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് മുഹമ്മദ് സിറാജ് പുറത്ത്

ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയില്‍ നിന്ന് ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറജ് പുറത്ത്. കണങ്കാലിനേറ്റപരുക്കിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്ന് മാറ്റിയത്. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. പകരം ആരെത്തുമെന്ന് വ്യക്തമല്ല. വ്യാ‍ഴാ‍ഴ്ച വൈകിട്ട് 7ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ആദ്യ മത്സരം ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉണ്ടാവുക.

ALSO READ: കുടുംബവഴക്ക്; ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി

താരത്തെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്.സഞ്ജു സാംസൺ മത്സരത്തിൽ കളിച്ചേക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ ടീം:  ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മൻ ഗില്‍, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്,  സഞ്ജു സാംസൺ/ ഇഷാൻ കിഷന്‍,  ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ ,ശാർദുൽ താക്കൂർ, ഉമ്രാൻ മാലിക്, ജയദേവ് ഉനദ്കട്ട്/കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ.

ALSO READ: ചരക്ക് കപ്പലിന് തീപിടിച്ച് ഇന്ത്യന്‍ ക്രൂ അംഗത്തിന് മരണം; 20 പേര്‍ക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News