‘എന്റെ കൈയില്‍ തീ പിടിച്ചു; 2019ല്‍ ക്രിക്കറ്റില്‍ നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു’; വെളിപ്പെടുത്തലുമായി സിറാജ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബൗളിംഗ് നിരയിലെ നെടുംതൂണാണ് മുഹമ്മദ് സിറാജ്. ചെണ്ട സിറാജ് എന്ന് ആളുകള്‍ കളിയാക്കി വിളിച്ചിരുന്ന മുഹമ്മദ് സിറാജ് കഠിനധ്വാനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ബുമ്ര-സിറാജ്-ഷമി പേസ് ത്രയത്തിലെ പ്രധാനിയായി മാറിക്കഴിഞ്ഞു. 2019ല്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. താരത്തിന്റെ മുപ്പതാം പിറന്നാല്‍ ആഘോഷിക്കുകയാണ് ഇന്ന്.

Also Read: “കേന്ദ്രം കൊട്ടേഷൻ സംഘമായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് പണം പിടുങ്ങുകയായിരുന്നു”: ഇലക്‌ടറല്‍ ബോണ്ട് വിഷയത്തിൽ വിമർശനവുമായി കെ ജെ ജേക്കബ്

ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന പിതാവിനെ സഹായിക്കാന്‍ താന്‍ കാറ്ററിംഗ് ജോലിക്ക് പോകുമായിരുന്നു. റൊമാലി റൊട്ടി പാചകം ചെയ്യുന്നതിനിടെ ഒരിക്കല്‍ തന്റെ കൈയില്‍ തീ പിടിച്ചിട്ടുണ്ട്. വലിയ പരിക്കുകളില്ലാത്തതിനാല്‍ താന്‍ രക്ഷപ്പെട്ടുവെന്ന് താരം പറഞ്ഞു. വാടക വീട്ടിലാണ് തന്റെ കുടുംബം താമസിച്ചിരുന്നത്. പഠനത്തില്‍ ശ്രദ്ധിക്കാനാണ് കുടുംബം തന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ ക്രിക്കറ്റ് കളിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. പക്ഷെ കുടുംബപ്രാരാബ്ധം കാരണം 2019ല്‍ ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോച്ചിരുന്നുവെന്നും സിറാജ് പറഞ്ഞു.

ടെന്നീസ് ബോള്‍ ക്രിക്കറ്റാണ് തന്നെ മികച്ച പേസറാക്കി മാറ്റിയതെന്നും മുഹമ്മദ് സിറാജ് പറഞ്ഞു. ‘കഠിനാദ്ധ്വാനം ഒരിക്കലും വെറുതെയാകില്ലെന്ന് എനിക്ക് മനസിലായെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News