വീണ്ടും ചുവന്ന് കുൽഗാം; ചരിത്രമാവർത്തിച്ച് യൂസഫ് തരിഗാമി

Yusuf Tarigami

കുൽഗാമിനെ വീണ്ടും ചുവപ്പണിയിച്ച് ഇടതു പക്ഷത്തിന്‍റെ വിപ്ലവ പോരാളി യൂസഫ് തരിഗാമി. ജമ്മുകാശ്‌മീരിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ തരി​ഗാമി ലീഡ്‌ ഉയർത്തി തന്‍റെ ആധിപത്യം ഉറപ്പിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർഥി സയാർ അഹമ്മദ്‌ റഷിയും പിഡിപിയുടെ മുഹമദ്‌ അമിൻ ദറുമായിരുന്നു പ്രധാന എതിരാളികൾ. കാശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുന്നണിപ്പോരാളിയും കേന്ദ്ര സർക്കാരിന്‍റെ നിശിത വിമർശകനുമായ തരിഗാമി കേന്ദ്രത്തിൽ ബിജെപി സർക്കാർ ജമ്മു കശ്‌മീരിനോട്‌ കാട്ടിയ അനീതികൾ എണ്ണിപ്പറഞ്ഞായിരുന്നു തന്‍റെ പ്രചാരണം നടത്തിയത്. നാഷണൽ കോൺഫറൻസും കോൺഗ്രസും പൂർണ്ണ പിന്തുണയുമായി തരിഗാമിക്കൊപ്പം നിന്നു.

ALSO READ; ‘സത്യം വിജയിച്ചു’: ഹരിയാനയുടെ രാഷ്രീയ ഗോദയിലും വിജയിച്ച് വിനേഷ് ഫോഗട്ട്

സ്വതന്ത്ര സ്ഥാനാര്‍ഥി സയാര്‍ അഹമ്മദ് റഷി രണ്ടാം സ്ഥാനത്തും പി ഡി പി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതോടെയാണ്‌ മുൻ നേതാവ്‌ സയർ അഹമദ്‌ റഷി സ്വതന്ത്രനായി മത്സരിച്ചത്‌. ബിജെപിയും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഒരു നിഴൽ സഖ്യമാണ്‌ മണ്ഡലത്തിൽ നിലനിന്നിരുന്നത്. എന്നാൽ വർഗീയതയ്ക്ക് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലെന്നു പ്രഖ്യാപിച്ച കുൽഗാമിലെ ജനത ഏഴായിരത്തിലധികം വോട്ടുകൾക്കാണ്
തരിഗാമിയെ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത്.

ALSO READ; തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

അഞ്ചാം തവണയാണ് തരിഗാമി കുൽഗാമിൽ നിന്നും വിജയിക്കുന്നത്. ഇതിനു മുമ്പ് 1996, 2002, 2008, 2014 വർഷങ്ങളിൽ തുടർച്ചയായി കുൽഗാമിലെ ജനങ്ങൾ ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. 2019 ൽ കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ വീട്ടുതടങ്കലിൽ അടച്ച തരിഗാമിയെ കാണാൻ സുപ്രീംകോടതി വരെ പോയ അന്നത്തെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിയമ പോരാട്ടം ദേശീയ തലത്തിൽ ശ്രദ്ധേ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News