ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍; കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ 2023 മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് കിരീടം സ്വന്തമാക്കി.ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മോഹൻ ബഗാൻ കിരീടം നേടിയത്.മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. മത്സരത്തിന്റെ 71 ആം മിനിറ്റിൽ പെട്രറ്റോസ് നേടിയ ഗോളിനായിരുന്നു ബഗാന്റെ വിജയം.

ALSO READ:മീൻമുട്ടിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

മത്സരത്തിന്റെ 62-ാം മിനിറ്റിൽ റെഡ് കാർഡ് വാങ്ങി ടീമിലെ പ്രധാന താരം അനിരുദ്ധ് ഥാപ്പ പുറത്ത് പോയിരുന്നു. പത്ത് പേരായിരുന്നിട്ടും ടീം വിജയം നേടി.

ALSO READ:റബ്ബർ കർഷകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയർ കമ്പനികൾ നടത്തുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

17-ാം തവണയാണ് മോഹൻ ബഗാൻ ഡ്യൂറന്‍ഡ് കിരീടം നേടുന്നത് കഴിഞ്ഞ ഐഎസ്എൽ കിരീടം സ്വന്തമാക്കിയ മോഹൻ ബഗാൻ തുടർച്ചയായ വർഷങ്ങളിൽ ഐഎസ്എൽ , ഡ്യൂറന്‍ഡ് കപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ ടീമായി കൂടി മാറുകയാണ്. മലയാളി താരങ്ങളായ ആഷിക് കരുണിയനും, സഹലും മോഹൻ ബഗാനു വേണ്ടി ഡ്യൂറന്‍ഡ് കപ്പിൽ മികച്ച പ്രകടനമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration