മോഹന്‍ ചരണ്‍ മാജി ഒഡിഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

നാലു തവണ എംഎല്‍എയായ മോഹന്‍ ചരണ്‍ മാജിയെ ഒഡിഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ബിജെപി. കെവി സിംഗ്ഡിയോ, പ്രവാതി പാരിത എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും.

ALSO READ:  “എൽഡിഎഫിന് സീറ്റ് കുറഞ്ഞത്കൊണ്ട് സംസ്ഥാന സർക്കാർ രാജിവെയ്ക്കണമെന്ന് യുഡിഎഫ് പറയുന്നതിലെ യുക്തിയെന്ത്?”; മുഖ്യമന്ത്രി

കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് മാജിയുടെ പേര് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിയോഞ്ചര്‍ മണ്ഡലത്തില്‍ നിന്നും ബിജു ജനദാതളിന്റെ മിനാ മാജിയെ 11,577 വോട്ടിന് തോല്‍പ്പിച്ചിരുന്നു ഇദ്ദേഹം.

147 നിയമസഭാ സീറ്റുകളില്‍ 78 എണ്ണം ബിജെപി നേടിയിരുന്നു. ഒഡിഷയില്‍ ആദ്യമായാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ജൂണ്‍ 12നാണ് സത്യപ്രതിജ്ഞ ചടങ്ങ്.

ALSO READ: 300 രൂപയുടെ വ്യാജ ആഭരണം ഒരുകോടിക്ക് വിറ്റ് രാജസ്ഥാനിലെ വ്യാപാരി; കബളിപ്പിക്കപ്പെട്ട് യുഎസ് വനിത

ജനതാ മെയ്ഡന്‍ പാര്‍ക്കില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിമാരുമടക്കം ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News