നീണ്ട കാത്തിരിപ്പിനൊടുവില്‍ ബിജെപി മധ്യപ്രദേശിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഊജ്ജയിന്‍ സൗത്ത് എംഎല്‍എ മോഹന്‍യാദവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. തീരുമാനം ബിജെപി നിയമസഭാകക്ഷി യോഗത്തില്‍. ഇതോടെ ശിവരാജ് സിംഗ് ചൗഹാന്‍ യുഗത്തിന് അവസാനമായിരിക്കുകയാണ്. മുന്‍ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍ സ്പീക്കറാകും.
ALSO READ: സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഉള്‍പ്പെടുന്ന മൂന്നംഗ നിരീക്ഷക സംഘം എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉജ്ജയിനില്‍ നിന്നുള്ള ശക്തരായ ഒബിസി നേതാക്കളില്‍ ഒരാളാണ്. ഒബിസി വിഭാഗത്തിലെ നേതാവ് മുഖ്യമന്ത്രിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഈ പട്ടികയില്‍ മോഹന്‍ യാദവ് ഇടംപിടിച്ചിരുന്നില്ല. മൂന്ന് തവണ ഉജ്ജയ്ന്‍ എംഎല്‍എയായ വ്യക്തിയാണ്.
ALSO READ: ഇടുക്കി ജില്ലയിൽ തുടരുന്ന ഭൂപ്രശ്നം സർക്കാർ പരിഹരിക്കുന്നു: മുഖ്യമന്ത്രി
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കൈവിട്ടാണ് പുതിയ നേതാവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയിരിക്കുന്നത്. അതേസമയം നാലു തവണ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പ് തന്നെ സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും പ്രചാരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ മുന്‍നിര്‍ത്തയാണ് 230 അംഗ നിയമസഭയിലെ 163 സീറ്റുകള്‍ ബിജെപി നേടിയതും. എന്നാല്‍ അദ്ദേഹത്തെ അരികിലേക്ക് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് മൂന്നു കേന്ദ്ര മന്ത്രിമാരെയും എംപിമാരെയും മുന്‍ നിര്‍ത്തിയാണ് ഭരണവിരുദ്ധ വികാരം എന്ന വിമര്‍ശനത്തെ ബിജെപി നേരിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here