മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് സത്യപ്രജ്‌ഞ ചെയ്തു

മധ്യപ്രദേശ് മുഖ്യമന്ത്രിയായി മഹാൻ യാദവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രിമാർ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി നേതാക്കൾ ഭോപ്പാലിൽ നടന്നചടങ്ങിൽ പങ്കെടുത്തു.

ALSO READ: ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിന് വേണ്ടി: ഡിവൈഎഫ്‌ഐ

ഉപമുഖ്യമന്ത്രിമാരായി ജഗദീഷ് ദേവ്ഡ, രാജേന്ദ്ര ശുക്ല എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. അതേ സമയം ഉച്ച കഴിഞ്ഞ് റായ്പൂരിൽ നടക്കുന്ന ചടങ്ങിൽ ഛത്തീസ്ഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി ഇന്നുച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. അരുൺ സാഹോയും വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരാകും.

ALSO READ: മധ്യപ്രദേശ് ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here