സിനിമയുടേത് ഒരു രഹസ്യ ചേരുവയാണ്, അതുകൊണ്ട് തീ പാറട്ടേ; മലൈക്കോട്ടൈ വാലിബനെ കുറിച്ച് മോഹൻലാൽ

മലൈക്കോട്ടൈ വാലിബന്റെ പ്രതീക്ഷകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നൽകി മോഹൻലാൽ. സിനിമയുടേത് ഒരു രഹസ്യ ചേരുവയാണെന്നും അതുകൊണ്ട് തീ പാറട്ടേ എന്നുമാണ് മോഹൻലാല്‍ പറയുന്നത്.മോഹൻലാല്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബനെത്തുമ്പോള്‍ തിയറ്ററില്‍ തീ പാറുമോ എന്ന ചോദ്യത്തിനായിരുന്നു മോഹൻലാലിന്റെ മറുപടി. നേര് സിനിമയുടെ പ്രമോഷന് എത്തിയപ്പോഴാണ് താരം വാലിബനെ കുറിച്ച് മറുപടി നൽകിയത്.

ALSO READ: കോട്ടയത്ത് പ്രഭാതയോഗത്തിൽ പങ്കെടുത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌

ആദ്യം നേര് കഴിയട്ടേ എന്നായിരുന്നു താരത്തിന്റെ മറുപടി. അത് വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും. സിനിമകള്‍ മികച്ച ഒന്നാകണമെന്ന് വിചാരിച്ച് തുടങ്ങുന്നതാണ് എല്ലാവരും. സിനിമയ്‍ക്ക് ഓരോന്നിനും ഓരോ ജാതകമുണ്ട്. നിങ്ങള്‍ക്ക് തോന്നിയ വികാരം ആ സിനിമയ്‍ക്ക് ഉണ്ടെങ്കില്‍ അതാണ് പ്രതീക്ഷ എന്ന് പറയുന്നത്. സിനിമ കണ്ടിട്ടേ അത് നമുക്ക് പറയാൻ കഴിയുകയുള്ളൂ. നമുക്ക് കിട്ടിയിരിക്കുന്ന ജോലി ചെയ്യുന്നു. കൂടെയുള്ളവര്‍ക്കൊപ്പം സഞ്ചരിക്കുന്നു. പുറത്തിറങ്ങിയിട്ടാണല്ലോ ഞാൻ വിചാരിച്ചതുപോലെയില്ലെന്നൊക്കെ സിനിമയെ കുറിച്ച് തോന്നുന്നത്. എന്താണ് വിചാരിച്ചത് എന്ന് അറിയാനുമാകില്ല. സിനിമയുടേത് ഒരു രഹസ്യ ചേരുവയാണ്. അതുകൊണ്ട് തീ പാറട്ടേ എന്നും മോഹൻലാല്‍ പറഞ്ഞു.

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രമാണ് നേര്. ഡിസംബര്‍ 21ന് നേര് പ്രദര്‍ശനത്തിനെത്തും.

ALSO READ: കേരളത്തിനെതിരായിട്ട് വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഫാക്ടറികൾ പ്രവർത്തിക്കുന്നു; മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News