പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കും, കോൺഗ്രസിനെ കൂട്ടുപിടിച്ച് ഇസ്രയേൽ അനുകൂല പ്രസംഗം കേൾക്കാനില്ല; മോഹനൻ മാസ്റ്റർ

സി പി ഐ എം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് മോഹനൻ മാസ്റ്റർ. കോൺഗ്രസിനെ കൂട്ടുപിടിച്ച് ഇസ്രയേൽ അനുകൂല പ്രസംഗം കേൾക്കാനില്ലെന്നും, ലോകമെമ്പാടുമുള്ള ജനങ്ങൾ ഒന്നിച്ച് നിൽക്കേ ണ്ട വിഷയമായിട്ടാണ് സി പി ഐ എം പലസ്തീൻ വിഷയത്തെ കാണുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മോഹനൻ മാസ്റ്റർ പറഞ്ഞു.

ALSO READ: തൃശ്ശൂരിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ചു; 10 പേർക്ക് പരുക്ക്

‘ലീഗ് നേതൃത്വത്തിന്റെ പരസ്യമായ പ്രതികരണത്തെ നല്ല മന സ്സോടെ സ്വാഗതം ചെയ്യുന്നു.
ഏക സിവിൽ കോഡ് വിഷയത്തിൽ ക്ഷണിച്ചപ്പോൾ അവരുടെ പ്രയാസം അവർ അറിയിച്ചു.
മുന്നണിയിൽ നിൽക്കുമ്പോൾ വരാൻ പ്രയാസമുണ്ട് എന്നാണ് പറഞ്ഞത്. പ്രയാസമുണ്ടാക്കേണ്ട എന്ന് കരുതിയാണ് പരസ്യമായ ഒരു പ്രതികരണത്തിന് പോകാതിരുന്നത്. ഇപ്പോൾ ലീഗ് ക്ഷണിച്ചാൽ പങ്കെടുക്കു മെന്ന് പറഞ്ഞ നിലക്ക് ക്ഷണിക്കും. 11 ന് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കും പൊതു സമ്മേളനത്തിലേക്കും ക്ഷണിക്കും’, മോഹനൻ മാസ്റ്റർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News