മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓപ്പണ്‍ ഹൗസ് ശാസ്ത്ര സാങ്കേതിക എക്‌സിബിഷന്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓപ്പണ്‍ ഹൗസ് ശാസ്ത്ര സാങ്കേതിക എക്‌സിബിഷന്‍ സംഘടിപ്പിച്ചു. പരിപാടി മുന്‍ ഐ.എ സ്.ആര്‍.ഒ. ചെയര്‍മാന്‍ പദ്മവിഭൂഷണ്‍ മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ഗോപകുമാര്‍ സ്വാഗതം ആശംസിച്ചു. തദവസരത്തില്‍ ചെയര്‍മാന്‍ ശ്രി ജി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ vngp ട്രസ്റ്റ് സെക്രട്ടറി ശ്രീമതി റാണി മോഹന്‍ദാസ് ആശംസപ്രസംഗം നടത്തി.

ആനാട് ഗ്രാമ പഞ്ചായത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ Dr. ശ്രീകാന്ത് നാരായണന്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ഒക്ടോബര്‍ 29 മുതല്‍ 30 വരെ നടക്കുന്ന ടെക്ഫെസ്റ്റില്‍ ISRO, KELTRON, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, BSNL, ANERT, ബയോടെക്നോളജി സ്റ്റാര്‍ട്പ്പുകള്‍ ആയ cloud bio innovators, Biovent innovations Pvt Ltd എന്നീ സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഒക്ടോബര്‍ 30ന് സൗത്ത്പാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് നടത്തുന്ന ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റ് നടത്തുന്നു. എക്‌സിബിഷന്‍ കണ്‍വീനര്‍ പ്രൊഫ. ശുഭ രാമചന്ദ്രന്‍ കൃതജ്ഞത രേഖപ്പെടുത്തി.

ALSO READ:തൃശൂർ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമാണം പുരോഗമിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News