കേന്ദ്ര സര്‍ക്കാരിന്റെ ആശയവിനിമയങ്ങളിലെ അമിത ഹിന്ദി ഉപയോഗത്തിനെതിരെ ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ മോഹന്‍ദാസ് പൈ. ഇത് തെറ്റും അസ്വസ്ഥമാക്കുന്നതുമാണെന്ന് അദ്ദേഹം എക്‌സില്‍ പ്രതികരിച്ചു. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ സഹമന്ത്രിക്ക് മലയാളത്തില്‍ കത്ത് അയച്ച് പ്രതിഷേധിച്ചതിലുള്ള എക്‌സ് പോസ്റ്റിന് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
ഒരു കാലത്ത് ബിജെപിയുടെ അടുപ്പക്കാരനായിരുന്ന മോഹന്‍ദാസ് പൈ, തന്റെ എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗ് ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആശയവിനിമയത്തില്‍ ഹിന്ദിയുടെ അമിതോപയോഗം തെറ്റും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് സമ്മതിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
മാതൃഭാഷയിലോ ഇംഗ്ലീഷിലോ മറുപടി ലഭിക്കാന്‍ പൗരന്മാര്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം കുറിച്ചു. എപ്പോഴും ഹിന്ദി പറ്റില്ല. എനിക്ക് ഹിന്ദി അറിയാമെങ്കിലും സര്‍ക്കാര്‍ എപ്പോഴും ഹിന്ദിയില്‍ മറുപടി നല്‍കുന്നതിനെ എതിര്‍ക്കുന്നു. ദയവായി പൗരന്മാരുടെ മേല്‍ ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം കുറിച്ചു.
കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി രവ്നീത് സിങിനാണ് ഡോ.ജോൺ ബ്രിട്ടാസ് എംപി പ്രതിഷേധസൂചകമായി മലയാളത്തിൽ കത്തയച്ചിരുന്നത്. കേരളപ്പിറവി ദിനത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളത്തിന്റെ ഭാഷാപരമായ അവകാശം ഉയർത്തിപ്പിടിച്ചു ജോൺ ബ്രിട്ടാസ് ഈ പ്രതിഷേധക്കത്ത് അയച്ചത്. പാർലമെന്റിലെ പ്രതികരണങ്ങൾ ഹിന്ദിയിൽ മാത്രം നിർവഹിക്കുന്നയാളാണ് മന്ത്രി. ഇതിനെതിരേയാണ് ഹിന്ദി ഔദ്യോഗികഭാഷയായി അംഗീകരിക്കാത്ത കേരളത്തിൽ നിന്നുള്ള എംപിയായ ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.
Agree this excessive use Of Hindi in central govt communication is wrong and worrisome. @AmitShah @narendramodi @PMOIndia Citizens are entitled to a reply in their native language or in English, not always Hindi. I know Hindi but oppose govt giving me a reply only in Hindi. Pl do… https://t.co/v2TcIomJ67
— Mohandas Pai (@TVMohandasPai) November 5, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here