‘പൃഥ്വിയുടേത് നോക്കുമ്പോള്‍ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല’: മോഹന്‍ലാല്‍

ആടുജീവിതം സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ അഭിനന്ദിച്ച് മോഹൻലാൽ. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനെ കുറിച്ച് താരം സംസാരിച്ചത്. പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോള്‍ ബ്ലെസിയുടെ തന്നെ തന്മാത്രയിൽ താൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്.

മോഹൻലാൽ ആടുജീവിതത്തിലെ പൃഥ്വിരാജിനെ കുറിച്ച്

ALSO READ: ‘രണ്ട് സ്തനങ്ങളും നീക്കം ചെയ്തു, ഇനി കരയാന്‍ സമയമില്ല’; കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് ഹോളിവുഡ് താരം

പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോള്‍ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി എനിക്ക് തോന്നിയിട്ടില്ല. എന്നെ തലകുത്തി നിര്‍ത്തിച്ചു എന്നല്ലേ ഉള്ളൂ. ഈ പടത്തില്‍ ചെയ്യിച്ചത് എനിക്കൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ഇനി അടുത്ത സിനിമയില്‍ എന്നെക്കൊണ്ട് ഇതിലും വലുത് ചെയ്യിക്കാനായിരിക്കും ബ്ലെസി പ്ലാന്‍ ചെയ്യുന്നത്.

ALSO READ: ‘ഉരുകി ഉരുകിപ്പോകാതിരിക്കാൻ..’; ജാഗ്രത നിർദേശങ്ങളുമായി കേരള പൊലീസ്

എല്ലാവരും പറയുന്നത് ബ്ലെസി ഒരു സിനിമക്ക് വേണ്ടി ഓരോരുത്തരോടും ക്രൂരമായി പെരുമാറുമെന്ന്. പക്ഷേ അത് ഒരിക്കലും ക്രൂരതയല്ല. ഒരു സംവിധായകന്‍ അയാളുടെ മനസില്‍ ആഗ്രഹിക്കുന്നത് സ്‌ക്രീനില്‍ മാക്‌സിമം പെര്‍ഫക്ഷനോടെ എത്തിക്കാന്‍ എടുക്കുന്ന എഫര്‍ട്ടുകളാണ് അതൊക്കെ. അയാള്‍ നമ്മളോടല്ലാതെ വേറെ ആരോടാണ് അങ്ങനെയൊക്കെ ചെയ്യാന് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News