മുൻപും ലിജോ കഥകൾ പറഞ്ഞിട്ടുണ്ട്, പക്ഷെ അതൊന്നും ഉൾക്കൊളളാൻ കഴിഞ്ഞില്ല; അദ്ദേഹം നല്ലൊരു കഥ പറച്ചിലിന്റെ ആളല്ലെന്ന് മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരി നല്ലൊരു കഥ പറച്ചിലിന്റെ ആളല്ലെന്ന് മോഹൻലാൽ. കഥ പറയുന്നതിനേക്കാൾ, കഥ എടുത്ത് കാണിക്കുന്ന ഒരാളാണ് ലിജോവെന്നും, മുൻപും ചില കഥകൾ ലിജോ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.

ലിജോയെ കുറിച്ച് മോഹൻലാൽ പറഞ്ഞത്

ലിജോ ജോസ് പെല്ലിശ്ശേരിയെ പണ്ട് മുതൽ തന്നെ എനിക്കറിയാം. സിനിമയിലേക്ക് വരുന്നതിന് മുമ്പേ അറിയാം. സിനിമയിൽ വന്നതിന് ശേഷവും അറിയാം. ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുണ്ട്.

ALSO READ: വിമർശനങ്ങൾ ശക്തം, ടിനുവിന്റെ കുലുക്കം നെഗറ്റീവായി, ഒടുവിൽ ‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’, എന്ന പുതിയ പോസ്റ്റർ പങ്കുവെച് മോഹൻലാൽ

സിനിമയിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം ഒരു അഡ്വവർടൈസിങ് ഏജൻസിയിലാണ് വർക്ക്‌ ചെയ്തിരുന്നത്. ആ സമയം തൊട്ട് എനിക്കറിയാം. പിന്നെ സിനിമയിൽ വന്നു. അദ്ദേഹം രണ്ട് മൂന്ന് കഥകൾ സിനിമയാക്കാനായി എന്നോട് പറഞ്ഞിട്ടുണ്ട്. അതൊന്നും അന്ന് നടന്നില്ല. അതിന് ശേഷം ഷിബു ബേബി ജോണാണ് നമുക്ക് ഇങ്ങനെയൊരു സിനിമ ചെയ്താലോ എന്ന് ചോദിക്കുന്നത്. ഞാൻ പറഞ്ഞു, തീർച്ചയായും ചെയ്യാമെന്ന്.

ALSO READ: ‘അച്ഛനെ സംഘിയെന്ന് വിളിക്കരുത്, അത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു’, സംഘിയായിരുന്നെങ്കിൽ ലാൽസലാം അദ്ദേഹം ചെയ്യില്ല

അങ്ങനെയാണ് വാലിബനിലേക്ക് എത്തുന്നത്. ഒരുപാട് കഥകൾ പറഞ്ഞിട്ടുണ്ടാവാം എന്നോട്. അതൊന്നും ആ സമയത്ത് പെട്ടെന്ന് ഉൾകൊള്ളാൻ പറ്റില്ല. അദ്ദേഹം നല്ലൊരു കഥ പറച്ചിലിന്റെ ആളല്ല. കഥ പറയുന്നതിനേക്കാൾ, കഥ എടുത്ത് കാണിക്കുന്ന ഒരാളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News