‘അതാണ് നമ്മുടെ ബ്രെഡ് ആന്‍ഡ് ബട്ടര്‍’, അങ്ങനെ സംഭവിച്ചാൽ അഭിനയം നിർത്തുമെന്ന് മോഹൻലാൽ

സിനിമയോടുള്ള ആഗ്രഹം അവസാനിച്ചാൽ താൻ അഭിനയം അവസാനിപ്പിക്കുമെന്ന് മോഹൻലാൽ. ആഗ്രഹവും സ്‌നേഹവും ഉള്ളതുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതെന്നും, സ്‌നേഹത്തോടെയാണ് താന്‍ പ്രൊഫഷനെ സമീപിക്കുന്നതെന്നും നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ പറഞ്ഞത്

ALSO READ: പ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാറിന് തിരിച്ചടി, കിട്ടിയത് എ സർട്ടിഫിക്കറ്റ്; ഒടുവിൽ കാരണം വ്യക്തമാക്കി ഹോംബാല ഫിലിംസ്

അഭിനയിക്കാനുള്ള ഒരു ഫയര്‍ വേണം. അതില്ലെങ്കില്‍ പിന്നെ ഈ പണി നിര്‍ത്തിവെച്ചിട്ട് പോകണം. സിനിമയാണ് ഓക്‌സിജന്‍, ഇതാണ് നമ്മുടെ ജോലി, ഇതാണ് നമ്മുടെ ബ്രെഡ് ആന്‍ഡ ബട്ടര്‍, അങ്ങനെ ഒരു സ്‌നേഹത്തോടെ പ്രൊഫഷനെ സമീപിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് അത്രയും ജോലി ചെയ്യാനും ഞാന്‍ തയാറാണ്.

ALSO READ:ഒരു സ്ത്രീ എന്ന രീതിയില്‍ എന്നെ മനസ്സിലാക്കിയതും, എന്നോട് കാരുണ്യം കാണിച്ചതും എന്റെ പ്രണയിതാവിൻ്റെ ഭാര്യയാണ്; ജോളി ചിറയത്ത്

റെസ്റ്റ് എടുത്തൂടെ, എന്തിനാണ് തുടര്‍ച്ചയായി ഇങ്ങനെ സിനിമകള്‍ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ എനിക്ക് അതിനൊരു ഫയറുണ്ട്. സിനിമയോട് ഒരു ആഗ്രഹമുണ്ട്. ആ ആഗ്രഹം എന്ന് മങ്ങുമോ അന്ന് സിനിമ അഭിനയം നിര്‍ത്തും. ഒരുപാട് പേര് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതൊരു തോല്‍വിയിലേക്ക് പോകും. അത് അവര്‍ക്ക് ഒരു നിരാശയാവും. ഏറ്റവും രസകരമായി ജോലി ചെയ്യാന്‍ പറ്റുന്ന കാലം വരെ ആ ഫയര്‍ ഞാന്‍ കയ്യില്‍ വെക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News