1998 ല്‍ ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തത് പ്രിയപ്പെട്ട മമ്മൂട്ടിക്കാ ആയിരുന്നു, എന്റെ ഇച്ചാക്ക; മോഹൻലാൽ

മലയാളികളുടെ ബിഗ് എംസാണ് മോഹൻലാലും മമ്മൂട്ടിയും. രണ്ടു താരങ്ങളുടെയും പേരിൽ ഫാൻസുകാർ പലപ്പോഴും ഏറ്റുമുട്ടാറുണ്ടെങ്കിലും ഇരുവരും തമ്മിൽ വലിയ സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍ നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിനിടെയായിരുന്നു മോഹൻലാലിൻറെ പ്രസംഗം.

മോഹൻലാൽ പറഞ്ഞത്

ALSO READ: തൃശൂരിലേക്കുള്ള യാത്രയിൽ വെച്ചാണ് മമ്മൂട്ടി ആ സിനിമയിലെ ഡയലോഡ് പഠിച്ചെടുത്തത്, അഭിനയത്തോട് കടുത്ത അഭിനിവേശമുള്ള നടൻ; സത്യൻ അന്തിക്കാട്

എന്റെ അറിവും സമ്മതവും ഒന്നും കൂടാതെയാണ് ഈ കൂട്ടായ്മകള്‍ പലതും തുടങ്ങിയത്. സ്‌നേഹിക്കാന്‍ എന്തിനാ ലാലേട്ടാ സമ്മതം എന്നായിരുന്നു അന്ന് അവര്‍ എന്നോട് ചോദിച്ചത്. ആ ചോദ്യത്തിന് മറുത്തൊന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല. എന്റെ പേരില്‍ മത്സരങ്ങള്‍ പാടില്ല എന്ന നിബന്ധന മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.

അതിനെ തുടര്‍ന്നാണ് എല്ലാ യുണിറ്റുകളും ചേര്‍ന്ന് 1998 ല്‍ ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആരംഭിക്കുന്നത്. അത് ഉദ്ഘാടനം ചെയ്തത് പ്രിയപ്പെട്ട മമ്മൂട്ടിക്കാ ആയിരുന്നു. ഞാന്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിക്കാ. എന്റെ സഹോദര തുല്യനായ ഇച്ചാക്കയോടുള്ള സ്‌നേഹം ഈ അവസരത്തില്‍ ഞാന്‍ പ്രത്യേകം എടുത്തുപറയുന്നു.

ALSO READ: കേരളത്തിൽ ക്രമസമാധാന നില ഭദ്രം; മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവർണർക്ക് നന്ദി: മന്ത്രി പി എ മുഹമ്മദ് റിയാസ്

വര്‍ഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഞാനും ഇച്ചാക്കയും തമ്മിലുള്ളത്. എന്റെ സിനിമാ യാത്രയില്‍ എന്നും അദ്ദേഹം എന്റെ കൂടെയുണ്ട്. അദ്ദേഹം തുടങ്ങിവച്ച പ്രസ്ഥാനം 25 വര്‍ഷം കഴിഞ്ഞിട്ടും നന്നായി തന്നെ മുന്നോട്ട് പോവുന്നു. അത് അദ്ദേഹത്തിന്റെ ഗുരുത്വമായാണ് ഞാന്‍ കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News