‘ആരെങ്കിലും ചീത്ത പറഞ്ഞാൽ തീരുന്നതല്ല തന്റെ സിനിമാ ചരിത്രം’: തുറന്ന് പറഞ്ഞ് മോഹൻലാൽ

ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് നടൻ നടത്തിയ ചില പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജീത്തു ജോസഫിന്റെ സിനിമയായതുകൊണ്ട് തന്നെ ഇതിനെ ദൃശ്യവുമായി താരതമ്യം ചെയ്യരുതെന്നാണ് മോഹൻലാൽ പറയുന്നത്. കോടതി മുറിയും വാദപ്രതിവാദങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

ALSO READ: അന്വേഷണത്തിൽ തെളിവുകളില്ല; കിഫ്‌ബി മസാലബോണ്ടിൽ ഹൈക്കോടതിക്ക് തിരിച്ചടി

തന്റെ സിനിമകളുടെയൊക്കെ വിജയത്തിന് പിന്നിൽ താൻ മാത്രമല്ല ഉള്ളത്. നിരവധി ഘടകങ്ങൾ ഒന്നിച്ച് ചേരുമ്പോഴാണ് നല്ല സിനിമകളുണ്ടാകുന്നതെന്നും താരം പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ആരെങ്കിലും ചീത്ത പറഞ്ഞാൽ തീരുന്നതല്ല തന്റെ ഇതുവരെയുള്ള സിനിമാ ചരിത്രമെന്നും തന്നെ ചീത്ത പറയുന്നവരോട് പരിഭവമില്ലെന്നും താരം പറയുന്നു.

ALSO READ: രജനികാന്താണ് കുലദൈവം, വർഷാവർഷം ക്ഷേത്രത്തിൽ പൂജകൾ, നേർച്ചയായി നെയ്യും പാലും; പിറന്നാൾ ദിനത്തിലെ വീഡിയോ

അതേസമയം ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയായാണ് ജീത്തു ജോസഫ് ഇതിനെ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News